Latest News

പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിൻവലിച്ചു

പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിൻവലിച്ചു
X

കോഴിക്കോട്: പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിച്ചു. 10,11 ദിവസങ്ങളിലെ പരീക്ഷകള്‍ മാറ്റിവെച്ചതായി സര്‍വകലാശാല ഉത്തരവിറക്കി. പെരുന്നാള്‍ 11ാം തിയ്യതിയാണെങ്കില്‍ 12 ന് പരീക്ഷ നടത്തില്ല. തുടര്‍ന്നും സര്‍ക്കാര്‍ അവധിയുള്ള ദിവസത്തിന് തലേന്നും തൊട്ടടുത്ത ദിവസവും പരീക്ഷ നടത്തില്ലെന്നും ഉത്തരവില്‍ പറയുന്നു. പരീക്ഷാ തിയ്യതി മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആവശ്യം ശക്തമായിരുന്നു. പെരുന്നാള്‍ അവധി ദിനങ്ങളില്‍ പരീക്ഷ നടത്തുന്നതിനെതിരെ എംഎസ്എഫ് ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം കനത്തതോടെയാണ് തിയ്യതികള്‍ മാറ്റാനുള്ള തീരുമാനത്തിലെത്തിയത്.







Next Story

RELATED STORIES

Share it