Latest News

വ്യാജ കെട്ടിട നമ്പര്‍; സംസ്ഥാനത്തെ നഗരസഭകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

നഗരസഭകളിലും നഗരസഭാ സോണല്‍ ഓഫിസുകളിലുമാണ് പരിശോധന നടക്കുന്നത്

വ്യാജ കെട്ടിട നമ്പര്‍; സംസ്ഥാനത്തെ നഗരസഭകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
X

തിരുവനന്തപുരം: കെട്ടിട നമ്പര്‍ തട്ടിപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ട്രൂ ഹൗസ് എന്ന പേരിലാണ് പരിശോധന.

നഗരസഭകളിലും നഗരസഭാ സോണല്‍ ഓഫിസുകളിലുമാണ് പരിശോധന നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐക്യം തയ്യാറാക്കിയ ഒരു സോഫ്‌റ്റ്വെയറിന്റെ സഹായത്തോടെയാണ് കെട്ടിടനമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ നടക്കുന്നത്. കെട്ടിടനമ്പര്‍ സംബന്ധമായ അനുമതിയെല്ലാം നല്‍കുന്നത് ഇത് ഉപയോഗിച്ചാണ്.

വ്യാജ കെട്ടിടനമ്പര്‍ നല്‍കി തിരുവനന്തപുരം, കോഴിക്കോട് നഗരസഭകളില്‍ വന്‍ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തു വന്നിരുന്നു. എന്നാല്‍, ചില താല്ക്കാലിക ജീവനക്കാരെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ വിശദമായ അന്വേഷണത്തിലേക്ക് പോലിസ് ഇതുവരെയും കടന്നിട്ടില്ല. തിരുവനന്തപുരത്ത് സൈബര്‍ പോലിസാണ് ആദ്യം അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് സോഫ്‌റ്റ്വെയര്‍ തകരാര്‍ മുതലാക്കി തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഇത് സംസ്ഥാന വ്യാപകമായി ഉപയോഗിക്കുന്ന സോഫ്‌റ്റ്വെയറാണ്. അതുകൊണ്ടു തന്നെ എല്ലാ നഗരസഭകളിലും തട്ടിപ്പ് നടന്നിരിക്കാനുള്ള സാധ്യത മുന്നില്‍ക്കാണുന്നുണ്ട്. അതിന്റെ കൂടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.

Next Story

RELATED STORIES

Share it