Latest News

യുഎഇ എംബസിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; പ്രവാസികള്‍ക്ക് പണം നഷ്ടപ്പെട്ടു, മുന്നറിയിപ്പുമായി എംബസി

എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവര്‍ യാത്രാ അനുമതിക്ക് ശ്രമിക്കുന്നവരോട് ആശയവിനിമയം നടത്തുന്നത്.

യുഎഇ എംബസിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; പ്രവാസികള്‍ക്ക് പണം നഷ്ടപ്പെട്ടു, മുന്നറിയിപ്പുമായി എംബസി
X

ന്യൂഡല്‍ഹി: യുഎഇയിലെ ഇന്ത്യന്‍ എംബസിയുടെ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് പ്രവാസികളില്‍ നിന്നും പണം തട്ടുന്ന സംഘത്തിനെതിരേ മുന്നറിയിപ്പുമായി എംബസി അധികൃതര്‍. ഇന്ത്യയില്‍ നിന്ന് മടക്കയാത്ര മുടങ്ങിയ പ്രവാസികളോട് യാത്രക്ക് അനുമതി നല്‍കിയതായി അറിയിച്ചാണ് പണം തട്ടുന്നത്.ഡല്‍ഹിയിലെ യുഎഇ എംബസിയുടെ പേരില്‍ വ്യാജ യാത്രാ അനുമതി പടച്ചുണ്ടാക്കി നല്‍കി പണം തട്ടുന്ന സംഘത്തിന്റെ പ്രവര്‍ത്തനമാണ് വെളിച്ചത്തായത്. യുഎഇ എംബസിയുടേയതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി അതുവഴിയാണ് തട്ടിപ്പ് നടന്നത്. ഫീസ് എന്ന പേരിലാണ് തട്ടിപ്പുസംഘം പണം വാങ്ങി വ്യാജ യാത്രാ അനുമതി നല്‍കുന്നത്.


മുന്‍ മന്ത്രി എ കെ ബാലന്റെ മകന്‍ നവീന്‍ ബാലനും ഭാര്യ നമിത വേണുഗോപാലും വ്യാജ സൈറ്റിലൂടെ യാത്ര അനുമതിക്ക് ശ്രമിച്ചപ്പോള്‍ ഇവരില്‍ നിന്ന് 16000 രൂപയാണ് ആവശ്യപ്പെട്ടത്. അനുമതി കത്ത് ലഭിക്കണമെങ്കില്‍ ഉടന്‍ പണം അടക്കണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതോടെ സംശയമായി. ഉടന്‍ സൈബര്‍ സെല്ലില്‍ വിവരമറിയിക്കുകയായിരുന്നു.


ഈ തട്ടിപ്പ് സംബന്ധിച്ച് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തതോടെ തട്ടിപ്പുകാര്‍ വ്യാജ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. എന്നാല്‍ ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ മറുപടി ലഭിക്കുന്നതായും പണമിടപാട് നടത്തുന്നതായും കണ്ടെത്തി. എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവര്‍ യാത്രാ അനുമതിക്ക് ശ്രമിക്കുന്നവരോട് ആശയവിനിമയം നടത്തുന്നത്. എന്നാല്‍ ഇത് തട്ടിപ്പാണെന്നും ഇങ്ങനെ ഒരു സേവനം നല്‍കുന്നില്ലെന്നും ഡല്‍ഹിയിലെ യുഎഇ എംബസി അധികൃതര്‍ അറിയിച്ചു. ഈ തട്ടിപ്പില്‍ വീണുപോകരുതെന്ന് എംബസി മുന്നറിയിപ്പും നല്‍കി.





Next Story

RELATED STORIES

Share it