Latest News

പശുഭക്തിയും കൊലപാതകവും

ഇന്നേക്ക്‌ കൃത്യം ഒരുവർഷം മുൻപാണ്‌ ഈ സംഭവം നടന്നത്‌. സുബോധ്‌ സിങ്ങിന്റെ കൊലയിലെ ഗൂഢാലോചനക്കാർക്കൊക്കെ ഇതിനകം ജാമ്യം കിട്ടി.

പശുഭക്തിയും കൊലപാതകവും
X

ജോര്‍ജുകുട്ടി കിളിയന്തറയില്‍

പശുഭക്തിയുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങളിൽ ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുള്ളതായി കേട്ടിട്ടുണ്ടോ? എല്ലാ സംഭവങ്ങളിലും, കുറ്റവാളികൾ രക്ഷപെടുമെന്ന് ഉറപ്പുപറയാവുന്ന നിലയാണ്‌ ഇപ്പോഴുള്ളത്‌.

2015 സെപ്തംബറിൽ യുപിയിലെ ദാദ്രിയിൽ മുഹമ്മദ്‌ അഖ്ലാക്‌ എന്നയാൾ പശുവിന്റെ പേരിൽ കൊല്ലപ്പെട്ടപ്പോൾ, ആ കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുബോധ്‌ സിങ്ങ്‌ എന്ന പോലീസ്‌ ഇൻസ്പ്ക്ടർ.

മൂന്നു വർഷം കഴിഞ്ഞ്‌ 2018 ഡിസംബർ 3-ന്‌, ബജ്രംഗ്ദളിന്റെയും ബിജെപിയുടെയും പ്രാദേശികനേതൃത്വം ഇളക്കിവിട്ട ഒരു ആൾക്കൂട്ടം, യുപിയിലെ ബുലന്ദ്ഷഗറിൽ ഡ്യൂട്ടിയിലായിരുന്ന സുബോധ്‌ സിങ്ങിനെ, അദ്ദേഹത്തിന്റെ തന്നെ റിവോൾവർ പിടിച്ചു വാങ്ങി വെടിവച്ചു കൊന്നു.

ഇന്നേക്ക്‌ കൃത്യം ഒരുവർഷം മുൻപാണ്‌ ഈ സംഭവം നടന്നത്‌. സുബോധ്‌ സിങ്ങിന്റെ കൊലയിലെ ഗൂഢാലോചനക്കാർക്കൊക്കെ ഇതിനകം ജാമ്യം കിട്ടി.

അതിനുപുറമേ കഴിഞ്ഞ ഒരുവർഷം കൊണ്ടു‌ നടന്ന സംഗതി, ആൾക്കൂട്ടത്തിന്റെ ഭാഗമായി സുബോധ്‌ സിങ്ങിനെ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ, ആൾക്കൂട്ടത്തിൽ തന്നെ ആരോ വച്ച വെടിയിൽ അബദ്ധത്തിൽ കൊല്ലപ്പെട്ട സുമിത്‌ ദലാൾ എന്ന പയ്യന്റെ ഓർമ്മക്കായി സംഭവസ്ഥലത്ത്‌, ഒരു അമ്പലം ഉണ്ടാക്കിയതാണ്‌. സേവനനിരതനായിരിക്കെ ആക്രമിക്കപ്പെട്ടു കൊല്ലപ്പെട്ട സുബോധ്‌ സിങ്ങിനു സ്മാരകമെന്നല്ല നീതി പോലുമില്ല

Next Story

RELATED STORIES

Share it