- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജൂണ്‍ 15 മുതല്‍ സപ്തംബര്‍ 30 വരെ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ തീര്‍പ്പാക്കാതെ അവശേഷിക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി ജൂണ്‍ 15 മുതല്‍ സപ്തംബര്‍ 30 വരെ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നു. 15നു രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും മുഖേന സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും അഭിസംബോധന ചെയ്താകും ഉദ്ഘാടനം.
സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ് ഓഫിസ് തലം വരെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഫയല്‍ തീര്‍പ്പാക്കാനുള്ള സമഗ്രവും കാര്യക്ഷമവുമായ പദ്ധതികള്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പാക്കും. വകുപ്പു തലത്തില്‍ അതതു വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും ജില്ലാ തലത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും ഇതിനായുള്ള പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ നേതൃത്വം നല്‍കും. വകുപ്പുതലത്തിലും ജില്ലാതലത്തിലും പ്രത്യേക യോഗങ്ങള്‍ നടത്തി പുരോഗതി ഘട്ടംഘട്ടമായി വിലയിരുത്തും. ചീഫ് സെക്രട്ടറി ഫയല്‍ തീര്‍പ്പാക്കലിന്റെ ഉദ്യോഗസ്ഥലതത്തിലുള്ള പൊതുവായ മേല്‍നോട്ടം വഹിക്കും.
ഫയല്‍ തീര്‍പ്പാക്കലിന്റെ പുരോഗതി ഓരോ മാസവും മന്ത്രിസഭ ചര്‍ച്ച ചെയ്യും. ഇതിനു പുറമേ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം അവസാനിച്ച ശേഷം ഒക്ടോബര്‍ പത്തിനകം ഓരോ വകുപ്പും വകുപ്പിലെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. വകുപ്പുകളുടെ സമാഹൃത തീര്‍പ്പാക്കല്‍ വിശദാംശം ഒക്ടോബര്‍ 15നകം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പ്രസിദ്ധീകരിക്കും.
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT