- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വര്‍ക്കലയില്‍ അഞ്ചുപേര്‍ മരിച്ചത് പുക ശ്വസിച്ചെന്ന് ഫയര്‍ഫോഴ്സ്; റേഞ്ച് ഐജി നിശാന്തിനിയുടെ നേതൃത്വത്തില്‍ അന്വേഷണം
അഞ്ചുപേരുടെ മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മരണകാരണം വ്യക്തമാവൂ എന്ന് കലക്ടര്‍
വര്‍ക്കല: പുത്തന്‍ചന്തയില്‍ പച്ചക്കറി മൊത്തവ്യാപാരിയും കുടുംബവും മരിച്ചത് പൊള്ളലേറ്റല്ല, മറിച്ച് പുക ശ്വസിച്ചാണെന്ന് ഫയര്‍ ആന്റ് റെസ്ക്യു ഓഫിസര്‍ നൗഷാദ്. പ്രാഥമിക പരിശോധനയില്‍ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല. ബൈക്കില്‍ നിന്ന് തീ പടര്‍ന്നല്ല അപകടമുണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്. മറിച്ച് ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ പെട്രോള്‍ മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളുടെ സാന്നിധ്യം നിലവില്‍ കണ്ടെത്തിയിട്ടില്ല. മരിച്ചവരുടെ ആരുടെയും വസ്ത്രങ്ങള്‍ കത്തിയിട്ടില്ല.
തീപിടുത്തം തുടങ്ങി 45 മിനിറ്റിനു ശേഷമാണ് എല്ലാവരെയും പുറത്തെത്തിക്കാന്‍ ആയത്. എല്ലാ മുറിയിലും എസി ആയതിനാല്‍ പുക പുറത്ത് പോയില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, എസി ഉള്‍പ്പെടെ എല്ലാം കത്തി നശിച്ചു. ഫോണ്‍ വിളിച്ച ശേഷവും രണ്ടാമത്തെ മകന് പുറത്തേക്ക് വരാന്‍ കഴിയാത്തത് കടുത്ത പുക ശ്വസിച്ചതിനെത്തുടര്‍ന്നാണെന്നാണ് സംശയം.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഫൊറന്‍സിക് സംഘം വീട്ടില്‍ പരിശോധന നടത്തുകയാണ്. വീടിന്റെ താഴത്തേയും മുകളിലെയും നിലയിലെ ഹാള്‍ പൂര്‍ണമായി കത്തി നശിച്ചു. ഫൊറന്‍സിക് റിപോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്നും റേഞ്ച് ഐ ജി ആര് നിശാന്തിനിയും പറഞ്ഞു. മരണ കാരണം കണ്ടെത്താന്‍ വിശദ അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ട്. റേഞ്ച് ഐ ജി ആര് നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ബൈക്കില്‍ നിന്ന് തീ പടര്‍ന്നതാണോ ഷോര്‍ട് സര്‍ക്യൂട്ടാണോ എന്നത് ആണ് പരിശോധിക്കുന്നത്. 1.15ന് തന്നെ തീ കത്തുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കും, വിശദമായ അന്വേഷണം നടത്തുമെന്നും റേഞ്ച് ഐ ജി ആര് നിശാന്തിനി പറഞ്ഞു.
അതേസമയം,തീ പടര്‍ന്ന വീട്ടില്‍ നിന്ന് പുറത്തേക്ക് വന്ന നിഹുല്‍ ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. തീ പടര്‍ന്നത് വീടിന്റെ അകത്ത് നിന്നാണെന്ന് സംശയം. അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം കിടന്നത് മുകള്‍നിലയിലെ മുറിയിലെ ബാത്റൂമില്‍ ആയിരുന്നു. ഇളയമകന് അഹിലിന്റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയിലാണ്. പ്രതാപന്റേയും ഷേര്‍ലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയിലാണെന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
തീപടര്‍ന്ന് പുകയാല്‍ നിറഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അകത്ത് കയറിയത്. വീടിനകത്ത് നിറയെ പുകയായിരുന്നു എന്ന് ആദ്യം കയറിയവര്‍ പറയുന്നുണ്ടായിരുന്നു.
തീപടര്‍ന്നിരുന്ന വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ നിഹുലിന്റെ വായയില്‍ നിറയെ കറുത്ത പുകയായിരുന്നു. മുകള്‍ നിലയിലെ രണ്ട് മുറികള്‍ പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. വീട് മുഴുവന്‍ ഇന്റീരിയല്‍ ഡിസൈന്‍ ചെയ്തത് എല്ലാം കത്തിക്കരിഞ്ഞു.
പോര്‍ച്ചില്‍ നിര്‍ത്തിയിട്ട നാല് ബൈക്കുകള്‍ പൂര്‍ണമായി കത്തി. ഒരു ബുള്ളറ്റ് ഭാഗികമായി കത്തി. ഒരു സ്കൂട്ടറും രണ്ട് കാറുകളും കത്താതെ വീടിന്റെ മറ്റൊരു വശത്ത് ഉണ്ടായിരുന്നു.
പുലര്‍ച്ചെ 1.20ഓടെ തീകത്തി തുടങ്ങി. 1.40 ഓടെയാണ് പ്രതാപന്റെ വീടിന്റെ കാര്‍ പോര്‍ച്ചില്‍ തീ പടരുന്നത് അയല്‍വാസികള്‍ കണ്ടത്. നിലവിളിച്ച് വീട്ടുകാരെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ തൊട്ടടുത്ത വീട്ടിലെ കുട്ടി നിഹുലിനെ ഫോണില്‍ വിളിച്ചു. ഫോണ്‍ എടുത്ത് സംസാരിച്ച നിഹുല്‍ പക്ഷേ ആ സമയത്ത് പുറത്തേക്കിറങ്ങിയിരുന്നില്ല. ഇതിനിടെ നാട്ടുകാരെത്തി ഫയര്‍ഫോഴ്സിനെ അറിയിച്ച് രക്ഷാ പ്രവര്‍ത്തനം തുടങ്ങുന്നതിനിടെ നിഹുല്‍ പുറത്തേക്ക് വരികയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായത് റിമോട്ട് കണ്ട്രോള് ഗേറ്റ്
വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ച സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയായത് റിമോട്ട് കണ്ട്രോള് ഗേറ്റും വളര്‍ത്തു നായയും. വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട അയല്‍വാസികള്‍ ഓടികൂടിയെങ്കിലും റിമോര്‍ട്ട് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗേറ്റ് ആയതിനാല്‍ പെട്ടെന്ന് തുറക്കാന്‍ കഴിഞ്ഞില്ല. ഇതിന് പുറമേ മുറ്റത്ത് വളര്‍ത്തുനായ കൂടി ഉണ്ടായിരുന്നതിനാല്‍ മതില് ചാടികടന്നുള്ള രക്ഷാപ്രവര്‍ത്തനവും ദ്രുതഗതിയില്‍ സാധ്യമായില്ലെന്ന് വര്‍ക്കല എംഎല്‍എ വി ജോയ് പറഞ്ഞു.
പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം എത്തിയ പോലിസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഗേറ്റ് തകര്‍ത്താണ് അകത്തു കടന്നതെന്നും എംഎല്‍എ കൂട്ടിചേര്‍ത്തു. ഇതിനോടൊപ്പം പുറത്ത് നിന്നും കഴിയുന്നിടത്തേക്കെല്ലാം അയല്‍വാസികള്‍ വെള്ളം ഒഴിച്ചിട്ടുണ്ട്.
ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം ആണ് വീടിന് തീപിടിച്ച് വീട്ടുടമസ്ഥന് ബേബി എന്ന പ്രതാപന്(62), ഭാര്യ ഷെര്‍ലി(53), ഇവരുടെ മകന് അഹില്‍(25), മരുമകള്‍ അഭിരാമി(24), നിഹുലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആണ് കുഞ്ഞ് എന്നിവരാണ് മരിച്ചത്.
വര്‍ക്കല പുത്തന്‍ ചന്ത ജങ്ഷനിലെ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപന്. പ്രതാപന് മൂന്ന് ആണ് മക്കളാണുള്ളത്. ഇതില്‍ മൂത്ത മകന് അഖില്‍ വിദേശത്താണ്. മരണ വിവരം മൂത്ത മകനെ അറിയിച്ചിട്ടുണ്ട്. മൂത്ത മകന് അഖിലും കുടുംബവും ഇന്ന് തന്നെ എത്തുമെന്നാണ് വിവരം. അതിനുശേഷമാകും സംസ്കാര ചടങ്ങുകള്‍ അടക്കം നടക്കുക. മരിച്ച അഹിലും ഗുരുതരമായി പൊള്ളലേറ്റ നിഹുലും പ്രതാപന്റെ പച്ചക്കറി മൊത്ത വ്യാപാരത്തില്‍ പങ്കാളികളായിരുന്നു.
വന്‍ ദുരന്തം ഉണ്ടായതോടെ റൂറല്‍ എസ് പി ദിവ്യ ഗോപിനാഥ് അടക്കം സംഭവ സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം അടക്കം പോലിസ് അന്വേഷിക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എല്ലാ മുറികളിലും എസിയും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റുമോര്‍ട്ടവും നടത്തിയശേഷമാകും സംസ്കാരം.
ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലുള്ള നിഹിലില്‍ നിന്ന് മൊഴി എടുത്താല്‍ മാത്രമേ എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തത വരികയുള്ളൂ. എല്ലാവരേയും സഹായിക്കുന്ന ആളായിരുന്നു പ്രതാപനെന്ന് നാട്ടുകാര്‍ പറയുന്നു. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമായിരുന്നു പ്രതാപന്റേതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. പ്രദേശത്തെ തന്നെ ഏറ്റവും വലിയ പച്ചക്കറി മൊ്ത്തവ്യാപാരിയാണ് പ്രതാപന്. പിഞ്ചുകുഞ്ഞടക്കം വെന്തുമരിച്ച അതിദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.
RELATED STORIES
അജ്മീറിലെ 'ഖാദിം' ഹോട്ടലിൻ്റെ പേരു മാറ്റി; ഇനി അജയ് മേരു
20 Nov 2024 12:55 AM GMT'അമേരിക്കൻ മിസൈലുകൾ റഷ്യക്ക് അകത്ത് വന്നാൽ ആണവായുധം ഉപയോഗിക്കും':...
19 Nov 2024 6:41 PM GMTകാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്‍ഷം...
19 Nov 2024 4:47 PM GMTചിത്രലേഖയെ മരിച്ചിട്ടും വിടാതെ; കെ എം സി നമ്പറിനായി കുടുംബത്തിന്റെ...
19 Nov 2024 2:52 PM GMTമുസ്ലിം വനിതകളുടെ ബുര്‍ഖ നീക്കി ബൂത്തില്‍ പരിശോധന വേണ്ട';...
19 Nov 2024 12:35 PM GMT' സ്വയം വിരമിക്കലോ സ്ഥലംമാറ്റമോ തിരഞ്ഞെടുക്കാം'; അഹിന്ദുക്കളായ...
19 Nov 2024 12:13 PM GMT