Latest News

കുവൈത്ത് തീപിടിത്തം: അഞ്ച് തമിഴ്നാട് സ്വദേശികൾ മരിച്ചതായി മന്ത്രി കെഎസ് മസ്താൻ

കുവൈത്ത് തീപിടിത്തം: അഞ്ച് തമിഴ്നാട് സ്വദേശികൾ മരിച്ചതായി മന്ത്രി  കെഎസ് മസ്താൻ
X

ചെന്നൈ: കുവൈത്തിലെ മന്‍ഗഫിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചതായി സംസ്ഥാന ന്യൂനപക്ഷ, പ്രവാസിക്ഷേമ മന്ത്രി കെഎസ് മസ്താന്‍. തഞ്ചാവൂര്‍, രാമനാഥപുരം, വില്ലുപുരം സ്വദേശികളായ രാമ കറുപ്പന്‍, വീരസാമി മാരിയപ്പന്‍, ചിന്നദുരൈ കൃഷ്ണമൂര്‍ത്തി, മുഹമ്മദ് ഷെരീഫ്, ഗുനാഫ് റിച്ചാര്‍ഡ് റായ് എന്നിവരാണ് മരിച്ചത്.

ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔദ്യോഗികമായി വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍, കുവൈറ്റിലെ തമിഴ് സംഘടനകളാണ് മരിച്ചവരുടെ വിവരങ്ങള്‍ കൈമാറിയത്. വിദേശത്തെ തമിഴ് സംഘടനകള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം മരിച്ചവരെ തിരിച്ചറിയാന്‍ കാലതാമസം വരും.

ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലുടന്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it