- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരത്തുനിന്ന് ബഹ്‌റൈനിലേക്കും ദമ്മാമിലേക്കും വിമാന സര്‍വീസ്
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് അന്താരാഷ്ട്ര സര്‍വീസ് കൂടി തുടങ്ങുന്നു. തിരുവനന്തപുരം- ബഹ്‌റൈന്‍ സര്‍വീസ് ഈ മാസം 30 മുതലും തിരുവനന്തപുരം- ദമ്മാം സര്‍വീസ് ഡിസംബര്‍ ഒന്നു മുതലും ആരംഭിക്കും. തിരുവനന്തപുരം- ബഹ്‌റൈന്‍ സര്‍വീസ് ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 05.35നു പുറപ്പെട്ട് 08.05ന് (പ്രാദേശിക സമയം) എത്തിച്ചേരും. തിരികെ ബഹ്‌റൈനില്‍ നിന്ന് രാത്രി 09.05 ന് പുറപ്പെട്ട് പുലര്‍ച്ചെ 04.25ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം- ദമ്മാം വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകീട്ട് 05.35ന് പുറപ്പെട്ട് 08.25ന് എത്തും. തിരികെ ദമ്മാമില്‍ നിന്ന് രാത്രി 09.25ന് പുറപ്പെട്ട് പുലര്‍ച്ചെ 05.05ന് എത്തിച്ചേരും. 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737-800 വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുക. രണ്ട് സര്‍വീസുകള്‍ക്കും ബുക്കിങ് ആരംഭിച്ചു. തിരുവനന്തപുരം- ബഹ്‌റൈന്‍ സെക്ടറില്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ എയര്‍ലൈനായിരിക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഗള്‍ഫ് എയര്‍ ഈ റൂട്ടില്‍ ആഴ്ചയില്‍ ഏഴ് സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം ദമ്മാം സെക്ടറില്‍ ഇത് ആദ്യസര്‍വീസാണ്.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT