Latest News

മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ ബേബി പെരുമാലില്‍ (ജോസഫ്) അന്തരിച്ചു

മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ ബേബി പെരുമാലില്‍ (ജോസഫ്) അന്തരിച്ചു
X

കോഴിക്കോട്: മണശ്ശേരിയിലുണ്ടായകാറപകടത്തില്‍ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ തിരുവമ്പാടി സ്വദേശി ബേബി പെരുമാലില്‍ (ജോസഫ്) അന്തരിച്ചു. ഇന്ന് (തിങ്കളാഴ്ച) പുലര്‍ച്ചെ ഒരു മണിയോടെ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എറണാകുളത്ത് നിന്നും കോഴിക്കോട്ടെത്തി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഏറെ നേരം രക്തം വാര്‍ന്നതാണ് മരണകാരണം. റോഡിലുണ്ടായിരുന്നവര്‍ ഇതുവഴി വന്ന ബസ്സിന് കൈ കാണിച്ച് നിര്‍ത്തുകയും അവര്‍ മണാശ്ശേരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്‌കാരം ബുധനാഴ്ച (ആഗസ്ത് 3).

കേരള പത്ര പ്രവര്‍ത്തക അസ്സോസിയേഷന്‍ താലൂക്ക് പ്രസിഡന്റ്, ദീപിക തിരവമ്പാടി ലേഖകന്‍ എന്നീ നിലകളിലുംകത്തോലിക കോണ്‍ഗ്രസ് നേതാവ്, കത്തോലിക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി, താമരശ്ശേരി രൂപതാ മുന്‍ പ്രസിഡന്റ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: സാലി

മക്കള്‍: സോണിയ,ഡാനിയ, ജൂലിയ

മരുമക്കള്‍: ലിജില്‍, സുബിന്‍.

Next Story

RELATED STORIES

Share it