Latest News

പ്രത്യേക സൈനിക അധികാരനിയമം ആരെയും കൊല്ലാനുളള 'ലൈസന്‍സ'ല്ലെന്ന് മുന്‍ സുപ്രിംകോടതി ജഡ്ജി

പ്രത്യേക സൈനിക അധികാരനിയമം ആരെയും കൊല്ലാനുളള ലൈസന്‍സല്ലെന്ന് മുന്‍ സുപ്രിംകോടതി ജഡ്ജി
X

ന്യൂഡല്‍ഹി: പ്രത്യേക സൈനിക അധികാര നിയമം അഥവാ എഎഫ്എസ്പിഎ ആരെയും തോക്കെടുത്ത് വെടിവച്ച് കൊല്ലാനുളള അധികാരം നല്‍കുന്നില്ലെന്ന് മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി. ലൊകൂര്‍. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രത്യേക സൈനികാധികാരത്തിന്റെ പരിധിയെക്കുറിച്ച് വ്യക്തമാക്കിയത്. നാഗാലാന്‍ഡില്‍ പതിനാലോളം നാട്ടുകാരെ സൈന്യം വെടിവച്ചുകൊന്ന സംഭവിത്തെക്കുറിച്ച് സാസാരിക്കുകയായിരുന്നു ജസ്റ്റിസ് ലൊകൂര്‍.

വാറന്റില്ലാതെ ആരെയും ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനും സൈന്യത്തിന് അധികാരം നല്‍കുന്നത് ഈ നിയമത്തിന്റെ ഏറ്റവും വികലമായ പ്രയോഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ സൈന്യത്തിന് വിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും. കേന്ദ്രസര്‍ക്കാര്‍ 21 പാരാസ്‌പെഷ്യല്‍ പോലിസിനെ വിചാരണയില്‍ നിന്ന് രക്ഷപ്പെടുത്തുമെന്ന് സംശയിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ നാഗാലാന്‍ഡ് പോലിസ് തുടങ്ങിവച്ച അന്വേഷണം വൃഥാവിലാവും.

നാഗാലാന്‍ഡിലെ കേസില്‍ സൈന്യം അവര്‍ക്കിഷ്ടമുള്ളത് ചെയ്യുകയാണ് ചെയ്തത്. കൊല ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയുളള നടപടിയായേ ഇതിനെ കാണാനാവൂ. അതും അന്വേഷണത്തിനനുസരിച്ചിരിക്കും നിയമത്തിനുമുന്നില്‍ വരികയെന്നും ജസ്റ്റിസ് ലൊകൂര്‍ പറഞ്ഞു.

2017ല്‍ മണിപ്പൂരില്‍ പ്രത്യേക സൈനികാധികാരത്തിന്റെ മറവില്‍ നിരവധി പേരെ കൊന്നൊടുക്കിയപ്പോള്‍ അതിനെതിരേ സിബിഐ അന്വേഷണം പ്രഖ്യാപിച്ച ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് ലൊകൂര്‍.

Next Story

RELATED STORIES

Share it