Latest News

'ഇന്ത്യയ്‌ക്കെതിരേ യുദ്ധം ചെയ്തു'; മതപരിവര്‍ത്തനക്കേസില്‍ യുപിയില്‍ അറസ്റ്റിലായവര്‍ക്കെതിരേ ചുമത്തിയത് ഗുരുതര വകുപ്പുകള്‍

ഇന്ത്യയ്‌ക്കെതിരേ യുദ്ധം ചെയ്തു; മതപരിവര്‍ത്തനക്കേസില്‍ യുപിയില്‍ അറസ്റ്റിലായവര്‍ക്കെതിരേ ചുമത്തിയത് ഗുരുതര വകുപ്പുകള്‍
X

ലഖ്‌നോ: നിയമവിരുദ്ധമായി മതംമാറ്റത്തിന് ഒത്താശ ചെയ്‌തെന്ന് ആരോപിച്ച് അറസ്റ്റിലായ പത്ത് പേരില്‍ 8 പേര്‍ക്കെതിരേ യുപി പോലിസ് ഇന്ത്യക്കെതിരേ യുദ്ധം ചെയ്‌തെന്ന കുറ്റം ചുമത്തി. എല്ലാവര്‍ക്കുമെതിരേ ഐപിസി 121-എ, 123 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ കോടതി അനുമതി നല്‍കി. രാജ്യത്തിനെതിരേ യുദ്ധം ചെയ്യുക, അതിനുവേണ്ടിയുള്ള ഗൂഢാലോചനകളില്‍ ഏര്‍പ്പെടുക എന്നീ വകുപ്പുകളാണ് ഐപിസി 121 ല്‍ ഉള്‍പ്പെടുന്നത്.

ജൂണ്‍ 21 ന് ഈ കേസില്‍ യുപിയിലെ എടിഎസ് രണ്ട് പുരോഹിതരെ അറസ്റ്റ് ചെയ്തിരുന്നു. ആയിരത്തോളം പേരെ മതംമാറ്റാന്‍ ശ്രമിച്ചെന്നും അതിന് ഗുഢാലോചന നടത്തിയെന്നുമാണ് മുഹമ്മദ് ഉമര്‍ ഗൗതം, മഫ്തി ഖ്വാസി ജഹാംഗീര്‍ ഖ്വാസ്മി തുടങ്ങിയവര്‍ക്കെതിരേ ചുമത്തിയ കുറ്റം. ഡല്‍ഹിയില്‍നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പിന്നീട് ഇതേ കേസില്‍ എട്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു.

ഇസ് ലാമിക് ദവ സെന്റര്‍ എന്ന സംഘടന വഴി ഇവര്‍ വന്‍തോതില്‍ മതംമാറ്റം നടത്തുവന്നുവെന്നാണ് പോലിസ് ആരോപിക്കുന്ന കുറ്റം. ഇവര്‍ കുട്ടികളെയും സ്ത്രീകളെയും ദരിദ്രരെയും തൊഴില്‍രഹിതരെയും മെച്ചപ്പെട്ട വിദ്യാഭ്യാസം, മെച്ചപ്പെട്ട വിവാഹബന്ധം, പണം, തൊഴില്‍ എന്നിവ വാഗ്ദാനം ചെയ്താണ് മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് പോലിസ് പറയുന്നു.

നേരത്തെ അറസ്റ്റിലായവരടക്കം ആകെ അറസ്റ്റിലായ പത്ത് പേരില്‍ നാല് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും രണ്ട് പേര്‍ ഡല്‍ഹിയില്‍നിന്നും ഓരോരുത്തര്‍ വീതം ഹരിയാന, ഗുജറാത്ത്, യുപി, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്.

മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹഗീര്‍ ആലം കാസ്മി, സലാഹുദ്ദീന്‍ സൈനുദ്ദീന്‍ ഷെയ്ഖ്, ഇര്‍ഫാന്‍ ഷെയ്ഖ് എന്ന ഇര്‍ഫാന്‍ ഖാന്‍, ഡോ. ഫറാസ്, പ്രസാദ് രാമേശ്വര്‍ കവാരെ ആദം, ഭൂപ്രിയ ബന്ദോ അര്‍സലന്‍, കൗസര്‍ ആലം എന്നിവര്‍ക്കെതിരേയാണ് കോടതിയുടെ അനുമതിയോടെ രാജ്യത്തിനെതിരേ യുദ്ധം ചെയ്‌തെന്ന കുറ്റം ചുമത്തിയത്. എല്ലാവര്‍ക്കുമെതിരേ ധാരാളം തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലിസിന്റെ വാദം.

Next Story

RELATED STORIES

Share it