Latest News

വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍

വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍
X

പരപ്പനങ്ങാടി : വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലിസ് പിടികൂടി. ഇന്നലെ രാത്രി പാലത്തിങ്ങലില്‍ വച്ചാണ് മോഷ്ടാക്കളെ പിടി കൂടിയത്. നിറുത്തിയിട്ട ടോറസ് ലോറിയുടെ ബാറ്ററിയും മറ്റും ഊരിയെടുക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് പേരുണ്ടായിരുന്ന സംഘത്തില്‍ ഒരാള്‍ രക്ഷപെട്ടു.

തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശികളായ മുഹമ്മദ് റാസിക്ക്, ഫവാസ് എന്നിവരെയാണ് പരപ്പനങ്ങാടി.എസ് ഐ റഫീഖും സംഘവും അറസ്റ്റ് ചെയ്തത്. താനൂര്‍, ഓല പീടിക, ചെമ്മാട് ഭാഗങ്ങളിലെ വാഹനങ്ങളിലെ നിരവധി ബേറ്ററി അടക്കമുള്ള വസ്തുക്കള്‍ സംഘം മോഷണം നടത്തിയതായി പരാതിയുണ്ട്. ഇവരില്‍ നിന്ന് മാരകഎം.ഡി.എം അടക്കം പിടി കൂടിയ സമയത്ത് ഉണ്ടായതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ പരപ്പനങ്ങാടി കോടതി റിമാന്റ് ചെയ്തു





Next Story

RELATED STORIES

Share it