Latest News

തലമുണ്ഡനം ചെയ്ത് സമരം: പഴനിക്ക് പോയ്‌ക്കോളൂവെന്ന് കെടി ജലീല്‍; അപമാനം സഹിക്കില്ലെന്ന് സമരം ചെയ്യുന്ന അധ്യാപകര്‍

സ്ത്രീയെ അപമാനിക്കുന്നതിന് അപ്പുറമാണ് കെടി ജലീലിന്റെ പ്രതികരണമെന്ന് സമരക്കാര്‍

തലമുണ്ഡനം ചെയ്ത് സമരം: പഴനിക്ക് പോയ്‌ക്കോളൂവെന്ന് കെടി ജലീല്‍; അപമാനം സഹിക്കില്ലെന്ന് സമരം ചെയ്യുന്ന അധ്യാപകര്‍
X

തിരുവനന്തപുരം: കെടി ജലീല്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എല്‍പി സ്‌ക്കൂള്‍ അധ്യാപകര്‍. തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് അറിയിച്ചപ്പോള്‍ പഴനിയിലേക്ക് പോയ്‌ക്കോളൂവെന്ന മറുപടിയാണ് കെടി ജലീല്‍ നല്‍കിയതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ അധ്യാപക ഒഴിവിന് ആനുപാതികമായി ഷോര്‍ട്ട് ലിസ്റ്റ് വിപുലീകരിക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടുള്ള സമരം ഇന്ന് 95ാം ദിവസത്തിലെത്തി നില്‍ക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം അധ്യാപകര്‍ എംഎല്‍എയെ കണ്ടിരുന്നു. എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായ മറുപടി തീര്‍ത്തും അപമാനകരമാണെന്നും ഒരു സ്ത്രീയെ അപമാനിക്കുന്നതിന് അപ്പുറമാണ് കെടി ജലീലിന്റെ പ്രതികരണമെന്നും അവര്‍ വ്യക്തമാക്കി.

'ഈ അപമാനം ഞങ്ങളൊരിക്കലും സഹിക്കില്ല. സര്‍ക്കാര്‍ ഇതിനെല്ലാം മറുപടി പറഞ്ഞേ മതിയാവൂ. വനിതാ സംഘടനകളും അധ്യാപക സംഘനകളും ഇവിടെയുണ്ട്. തലമുണ്ഡലം ചെയ്യുമെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നിങ്ങള്‍ പഴനിയിലേക്ക് പോയ്‌ക്കോളൂവെന്ന് കെടി ജലീല്‍ എംഎല്‍എ പരിഹസിച്ചു. ഇതിനെല്ലാം പിഎസ്‌സിയും സര്‍ക്കാരും മറുപടി പറയണം. ഞങ്ങള്‍ അധ്യാപക യോഗ്യതകള്‍ നേടിയവരാണ്. തലമുറകളെ മാറ്റിയെടുക്കുന്നവരാണ്. മലപ്പുറത്തിന്റെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നത്.' പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു. മുഖ്യമന്ത്രിയോട് സമരത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ നിങ്ങള്‍ സമരം ചെയ്‌തോളു, അത് അവകാശമാണെന്നാന്നായിരുന്നു മറുപടി. മറ്റൊരു എംഎല്‍എയെ കണ്ടപ്പോള്‍ നിങ്ങളോട് സമരത്തിനിറങ്ങാന്‍ ആരാണ് പറഞ്ഞത് എന്നാണ് ചോദിച്ചത്. ഞങ്ങള്‍ കുറേ സമരം കണ്ടവരാണെന്നും അദ്ദേഹം പറഞ്ഞതായി സമരക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it