Latest News

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട;44.93 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട;44.93 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു
X

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. എയര്‍ കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 44.93 ലക്ഷം രൂപ വിലമതിക്കുന്ന 871 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

ഇന്നലെ വൈകുന്നേരം അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഐഎക്‌സ് 716 വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് പൂക്കയിലിന്റെ ബാഗേജ് സംശയത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സംവര്‍ണം കണ്ടെത്തിയത്.കാര്‍ട്ടണ്‍ ബോക്‌സിനുള്ളില്‍ നേര്‍ത്ത കാര്‍ഡ്‌ബോര്‍ഡ് ഷീറ്റില്‍ ഒട്ടിച്ചാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 5 കനം കുറഞ്ഞ കാര്‍ഡ്‌ബോര്‍ഡ് ഷീറ്റുകളുടെ ആകെ ഭാരം 1318 ഗ്രാം ആയിരുന്നു. ഇതില്‍ 871 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.

എയര്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി വി ജയകാന്ത്, സൂപ്രണ്ടുമാരായ എന്‍ സി പ്രശാന്ത്, ബിന്ദു കെ, ഇന്‍സ്‌പെക്ടര്‍മാരായ നിവേദിത, ജിനേഷ്, ദീപക്, രാജീവ് എന്‍, രാംലാല്‍, ഓഫിസ് അസിസ്റ്റന്റുമാരായ ലിനീഷ് പി വി,പ്രീഷ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.


Next Story

RELATED STORIES

Share it