Latest News

ഇന്ത്യക്ക് സഹായവാഗ്ദാനവുമായി ഗൂഗ്‌ളും മൈക്രോസോഫ്റ്റും

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി ഇന്ത്യക്ക് 135 കോടി രൂപ ഗൂഗ്ള്‍ ധനസഹായമായി പ്രഖ്യാപിച്ചു

ഇന്ത്യക്ക് സഹായവാഗ്ദാനവുമായി ഗൂഗ്‌ളും മൈക്രോസോഫ്റ്റും
X

ന്യയോര്‍ക്ക്: കൊവിഡ് വ്യാപനവും ഓക്‌സിജന്‍ ദൗര്‍ലഭ്യവും കാരണം പ്രയാസപ്പെടുന്ന ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് ഗൂഗ്‌ളും മൈക്രോസോഫ്റ്റും. മൈക്രോ സോഫ്‌റിന്റെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇന്ത്യക്ക് വേണ്ടിയുള്ള വിഭവ സമാഹരണത്തിനായി ഉപയോഗിക്കുമെന്ന് സി.ഇ.ഒ സത്യ നെതല്ല അറിയിച്ചു. ഓക്സിജന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായുള്ള സഹായവും മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്തു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി ഇന്ത്യക്ക് 135 കോടി രൂപ ഗൂഗ്ള്‍ ധനസഹായമായി പ്രഖ്യാപിച്ചു. ഓക്സിജനും ആവശ്യമുള്ള മരുന്നും മറ്റ് മെഡിക്കല്‍ സംവിധാനങ്ങളും ഒരുക്കാനാണ് സഹായം. അതിഗുരുതരാവസ്ഥ നേരിടുന്ന സമൂഹത്തിനെ സഹായിക്കാന്‍ ഗൂഗിള്‍ ഒപ്പമുണ്ടെന്ന് സി.ഇ.ഒ സുന്ദര്‍പിച്ചെ വ്യക്തമാക്കി. സംഭാവനയില്‍ ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിള്‍ ഡോട്ട് ഓര്‍ഗില്‍ നിന്നുള്ള 20 കോടിയും ഉള്‍പ്പെടും. യൂണിസെഫ് വഴി ഓക്സിജനും പരിശോധന ഉപകരണങ്ങളും ഉള്‍പ്പെടെയുള്ളവ ഇന്ത്യയില്‍ എത്തിക്കും.

Next Story

RELATED STORIES

Share it