- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അത്യാധുനിക കൊവിഡ് ഐസിയു സജ്ജീകരിച്ച് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്
യന്ത്ര സഹായത്തോടെ പ്രവര്‍ത്തിപ്പിക്കുന്നവ അടക്കം 40 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
കൊച്ചി: കൊവിഡ് സമൂഹ വ്യാപന ആശങ്കയ്ക്കിടയില്‍ അടിയന്തര സാഹചര്യം നേരിടാന്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം (ഐസിയു) സജ്ജമായി. യന്ത്ര സഹായത്തോടെ പ്രവര്‍ത്തിപ്പിക്കുന്നവ അടക്കം 40 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
എല്ലാ ബെഡുകള്‍ക്കും വെന്റിലേറ്റര്‍ പിന്തുണ. തീവ്ര രോഗാവസ്ഥയിലുള്ള 40 രോഗികളെ വരെ ഒരേ സമയം വെന്റിലേറ്ററില്‍ ചികിത്സിക്കാന്‍ കഴിയും. ഇതോടെ മെഡിക്കല്‍ കോളജിലെ ആകെ വെന്റിലേറ്ററുകളുടെ എണ്ണം 75 ആയി. ഇമേജ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് പാക്‌സ് സംവിധാനം, രണ്ട് ഡയാലിസിസ് യൂനിറ്റുകള്‍, രണ്ട് ബ്ലഡ് ഗ്യാസ് അനലൈസര്‍, 3 വീഡിയോ ലാറിങ്ങ് ഗോസ്‌കോപ്പ്, അള്‍ട്രാ സൗണ്ട്, ഡിജിറ്റല്‍ എക്‌സ്‌റേ എന്നിവയും ഐസിയുവില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ ഇ ഹെല്‍ത്ത് സോഫ്റ്റ് വെയറിലാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം. കൊവിഡ് പശ്ചാത്തലത്തില്‍ സെന്‍ട്രലൈസ്ഡ് എസി വിഛേദിച്ച് ടവര്‍ എസിയിലും ഐസിയു പ്രവര്‍ത്തിപ്പിക്കാന്‍ സംവിധാനമുണ്ട്. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സിസിടിവി ക്യാമറ ശ്യംഖലയും ഒരുക്കിയിരിക്കുന്നു. അണുബാധ തടയുന്നതിനായി വാതിലുകള്‍ ഹൈ ഗ്രേഡ് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. തറയിലും ചുവരുകളിലും വിട്രിഫൈഡ് ടൈലുകള്‍ പതിച്ചതും കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായാണ്.പിഡബ്ല്യുഡി നവീകരിച്ച് പണിത കെട്ടിടത്തിലാണ് ഐസിയു ബ്ലോക്ക്. അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ഹൈബി ഈഡന്‍ എംപിയുടെ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ബിപിസിഎല്ലിന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ലഭിച്ചു.
കൊവിഡ് സാഹചര്യം മുന്‍കൂട്ടി കണ്ട് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും മെഡിക്കല്‍ കോളജ് അധികൃതരും ഒത്തൊരുമിച്ച് നടത്തിയ പ്രവര്‍ത്തനമാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. പ്രത്യേക ഐസിയു, കൊവിഡ് രോഗ നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ ലാബറട്ടറി എന്നിവയോടെ കൊവിഡ് ചികില്‍സയില്‍ സംസ്ഥാനത്തെ മുന്‍നിര കേന്ദ്രമായിരിക്കുകയാണ് എറണാകുളം മെഡിക്കല്‍ കോളജ്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. സതീശന്‍, സൂപ്രണ്ട് ഡോ. പീറ്റര്‍. പി വാഴയില്‍, ആര്‍ എം ഒ ഡോ. ഗണേഷ് മോഹന്‍, നഴ്‌സിംഗ് സൂപ്രണ്ട് സാന്റി അഗസ്റ്റിന്‍, ബയോ മെഡിക്കല്‍ എഞ്ചിനീയര്‍ നിതിന്‍ എന്നിവരാണ് അത്യാധുനിക കൊവിഡ് ഐസിയുവിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.
RELATED STORIES
മുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMT