Latest News

മൂന്നാം ടേമില്‍ സര്‍ക്കാര്‍ മൂന്നിരട്ടി വേഗത്തില്‍; കേന്ദ്ര സര്‍ക്കാറിനെ പ്രശംസിച്ച് ദ്രൗപതി മുര്‍മു

മൂന്നാം ടേമില്‍ സര്‍ക്കാര്‍ മൂന്നിരട്ടി വേഗത്തില്‍; കേന്ദ്ര സര്‍ക്കാറിനെ പ്രശംസിച്ച് ദ്രൗപതി മുര്‍മു
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം ടേം പ്രവര്‍ത്തിക്കുന്നത് മുന്‍ ഭരണകൂടങ്ങളുടെ മൂന്നിരട്ടി വേഗത്തിലാണെന്ന് പ്രവര്‍ത്തിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് പ്രസ്താവന.വഖഫ് ബോര്‍ഡുകള്‍, ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ വലിയ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

'പരിഷ്‌കാരം, പ്രകടനം, പരിവര്‍ത്തനം' എന്നിവ ഇന്ത്യയുടെ വികസനത്തിന്റെ മൂന്ന് ശക്തമായ തൂണുകളാണെന്നും ഈ വാക്കുകള്‍ ലോകമെമ്പാടുമുള്ള രാജ്യത്തിന്റെ പുതിയ ഭരണ മാതൃകയുടെ പര്യായമായി മാറിയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സുസ്ഥിരതയുടെ നെടുംതൂണായി ഇന്ത്യ ലോകത്തിന് മുന്നില്‍ ഒരു മാതൃക അവതരിപ്പിക്കുകയാണെന്നും ജി 20, ബ്രിക്സ് എന്നിവയുള്‍പ്പെടെയുള്ള വിവിധ ബഹുമുഖ ഫോറങ്ങളിലൂടെ ലോകം ഇന്ത്യയുടെ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുര്‍മു പറഞ്ഞു.ഇന്ത്യയില്‍ ആധുനികവും സ്വാശ്രയവുമായ കാര്‍ഷിക സംവിധാനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.


സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷവും അവഗണിക്കപ്പെട്ടുകൊണ്ടിരുന്ന നമ്മുടെ ആദിവാസി സമൂഹങ്ങളുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയതെന്ന് പറഞ്ഞ അവര്‍ 'ധര്‍ത്തി ആബ ആദിവാസി ഗ്രാമം ഉത്കര്‍ഷ് അഭിയാന്‍' , 'പിഎം-ജന്‍മാന്‍ യോജന' എന്നിവ ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണെന്ന് ചുണ്ടിക്കാട്ടി.

ഇന്ന് സ്ത്രീകള്‍ വന്‍തോതില്‍ യുദ്ധവിമാനങ്ങള്‍ പറത്തുകയും പോലിസില്‍ ചേരുകയും രാജ്യത്തെ കോര്‍പ്പറേറ്റുകളെ നയിക്കുകയും ചെയ്യുന്നു എന്നത് പാര്‍ലമെന്റിന് അഭിമാനകരമായ കാര്യമാണ്. മൂന്ന് കോടി കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ നല്‍കുന്നതിനായി പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it