- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉദ്യോഗാര്ഥികളെ മുഖ്യമന്ത്രി ശത്രുക്കളായി കാണരുത്; സര്ക്കാര് പിന്വാതില് നിയമനത്തിന് കളമൊരുക്കുന്നുവെന്നും പ്രതിപക്ഷ നേതാവ്
പാര്ട്ടിക്കാരെയും ബന്ധുക്കളെയും പിന്വാതില് വഴി കുത്തി നിറയ്ക്കാനുള്ള ശ്രമമാണ് സര്ക്കാര് നടത്തുന്നത്. ഉദ്യോഗാര്ഥികളുടെ സങ്കടം കാണാനും കേള്ക്കാനുമുള്ള കണ്ണും കാതും സര്ക്കാരിനില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി

തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്ഥികളെ ശത്രുക്കളായി കാണാതെ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാന് മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. തിരഞ്ഞെടുപ്പിന് മുന്പ് സമരം ചെയ്തതു ഉദ്യോഗാര്ഥികളോട് ശത്രുതാ മനോഭാവത്തോടെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ശത്രുക്കളെ പോലെയല്ല, അവരെ മക്കളെ പോലെയാണ് കാണേണ്ടത്. അടിയന്തിര പ്രമേയത്തിലൂടെ പ്രതിപക്ഷം പിഎസ്സിയുടെ വിശ്വാസ്യത തകര്ക്കാന് ശ്രമിക്കുകയാണെന്നാണ് മുഖ്യന്ത്രി ആരോപിക്കുന്നത്. ആള്മാറാട്ടം നടത്തിയും ഡി.വൈ.എഫ്.ഐ നേതാക്കള്ക്ക് ചോദ്യക്കടലാസുകള് വീട്ടില് എത്തിച്ചു നല്കി റാങ്ക് പട്ടികയില് ഒന്നും രണ്ടും മൂന്നും സ്ഥാനം നല്കിയവരാണ് പിഎസ്സിയുടെ വിശ്വാസ്യത തകര്ത്തത്.
പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതു സംബന്ധിച്ച് ഷാഫി പറമ്പില് എം.എല്.എ നല്കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില് പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് സഭയില് നടത്തിയ വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു.
റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതില് സാങ്കേതികമായോ നിയമപരമായോ പ്രയോഗികമായോ ഉള്ള തടസങ്ങള് സര്ക്കാരിന് മുന്നിലില്ല. ഫെബ്രുവരി നാലിനാണ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയത്. ഫെബ്രുവരി 26ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില് വന്നതിനാല് മൂന്നു മാസത്തേക്ക് ഒരു നിയമനവും നടന്നില്ല. തുടര്ന്ന് മെയ് എട്ടു മുതല് ലോക്ക്ഡൗണ് പ്രഖ്യാപിച്ചു. ലോക്ക് ഡൗണ് അവസാനിച്ച് ജൂണ് അവസാനത്തോടെ മാത്രമാണ് സര്ക്കാര് ഓഫിസുകള് തുറന്നു പ്രവര്ത്തിച്ചു തുടങ്ങിയത്. അതുകൊണ്ടു തന്നെ കാലാവധി നീട്ടിയതിന്റെ പ്രയോജനം ഉദ്യോഗാര്ഥികള്ക്ക് ലഭിച്ചില്ല. പകരം റാങ്ക് ലിസ്റ്റുകള് പോലും നിലവിലില്ലാത്തപ്പോഴും പഴയ ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന സര്ക്കാരിന്റെ പിടിവാശി ഉദ്യോഗാര്ഥികളോടുള്ള വെല്ലുവിളിയാണ്. 2022 ഓക്ടോബര് മുപ്പതിനാണ് ലാസ്റ്റ് ഗ്രേഡ് സെര്വന്റ് തസ്തികയിലേക്കുള്ള പരീക്ഷ നടക്കാന് പോകുന്നത്. അതിനിടയിലുണ്ടാകുന്ന ഒഴിവുകള് സര്ക്കാര് എവിടെ നിന്ന് നികത്തും. പാര്ട്ടിക്കാരെയും ബന്ധുക്കളെയും പിന്വാതില് വഴി കുത്തി നിറയ്ക്കാനുള്ള ശ്രമമാണ് സര്ക്കാര് നടത്തുന്നത്.
അസാധാരണ സാഹചര്യങ്ങളില് റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നു മാസം മുതല് ഒന്നര വര്ഷം വരെ നീട്ടാന് പിഎസ്സിക്ക് അധികാരമുണ്ട്. 201518 കാലഘട്ടത്തില് നടന്ന നിയമനങ്ങളുടെ പകുതി പോലും പിന്നീട് നടന്നിട്ടില്ല. സെക്രട്ടേറിയറ്റിന് മുന്നില് സമരം ചെയ്ത ഉദ്യോഗാര്ഥികള്ക്ക് നല്കിയ ഉറപ്പ് പാലിക്കാന് സര്ക്കാര് ഇതുവരെ തയാറായിട്ടില്ല. സമരം ചെയ്തവരോട് മുഖ്യമന്ത്രി പ്രതികാര ബുദ്ധിയോടെ പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
സ്വര്ണവിലയില് നേരിയ വര്ധന
9 April 2025 5:36 AM GMTപാതിവില തട്ടിപ്പ് കേസ്; ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ തള്ളി
9 April 2025 5:33 AM GMTകര്ബല സ്മാരകത്തിന് മുകളില് കാവിക്കൊടി കെട്ടി (വീഡിയോ)
9 April 2025 5:01 AM GMTമധ്യപ്രദേശിലെ 27% ഒബിസി ക്വാട്ട സുപ്രിം കോടതി ശരിവച്ചു; യൂത്ത് ഫോര്...
9 April 2025 4:46 AM GMTഎമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണൽ തേരോട്ടം; റയൽ തകർന്നു
9 April 2025 4:39 AM GMTആറു മാസം മുമ്പ് 'തുടച്ചുനീക്കിയ' ഹമാസിന്റെ റഫാ ബ്രിഗേഡിനെ...
9 April 2025 4:33 AM GMT