Latest News

ആനയാംകുന്ന് സ്‌കൂളിലെ വിദ്യാര്‍ഥികളിലെ എച്ച് വണ്‍ എന്‍ വണ്‍; വിവിധയിടങ്ങളില്‍ മെഡിക്കല്‍ ക്യാംപുകള്‍

ഒരു സ്ഥലത്ത് കൂടുതല്‍ ആളുകള്‍ കേന്ദ്രീകരിച്ചാല്‍ രോഗം പടരാനുള്ള സാധ്യത ഉള്ളത് കണക്കിലെടുത്താണ് വിവിധയിടങ്ങളില്‍ ക്യാംപ് നടത്താന്‍ തീരുമാനിച്ചത്.

ആനയാംകുന്ന് സ്‌കൂളിലെ വിദ്യാര്‍ഥികളിലെ എച്ച് വണ്‍ എന്‍ വണ്‍;  വിവിധയിടങ്ങളില്‍ മെഡിക്കല്‍ ക്യാംപുകള്‍
X

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചതോടെ സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള മെഡിക്കല്‍ ക്യാംപ് വിവിധ സ്ഥലങ്ങളിലായി നടത്താന്‍ തീരുമാനിച്ചു. ഒരു സ്ഥലത്ത് കൂടുതല്‍ ആളുകള്‍ കേന്ദ്രീകരിച്ചാല്‍ രോഗം പടരാനുള്ള സാധ്യത ഉള്ളത് കണക്കിലെടുത്താണ് വിവിധയിടങ്ങളില്‍ ക്യാംപ് നടത്താന്‍ തീരുമാനിച്ചത്.

ആനയാംകുന്ന് സ്‌കൂളിനൊപ്പം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും ക്യാംപ് നടക്കും.

*വാര്‍ഡ് 1, 2 - രാവിലെ 10.30 മുതല്‍ 11.30 വരെ കുമരനെല്ലൂര്‍ സാംസ്‌കാരിക നിലയം

*വാര്‍ഡ് 3,4 -രാവിലെ 11.45 മുതല്‍ 12.45 വരേ കാരമൂല അംഗനവാടി

*വാര്‍ഡ് 6,7,8 -രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 വരെ പിഎച്‌സി തേക്കുംകുറ്റി

*വാര്‍ഡ് 9,10,11,17,18- രാവിലെ 9 മുതല്‍ 12.30 വരെ ആനയാംക്കുന്ന് സ്‌കൂള്‍

*വാര്‍ഡ് 10 -ഉച്ചക്ക് 1 മുതല്‍ 2 വരെ മൈസൂര്‍മല സബ് സെന്റര്‍

*വാര്‍ഡ് 12,13 -വാര്‍ഡ് രാവിലെ 10.30 മുതല്‍ 11.30 വരെ കറുത്തപറമ്പ് സാംസ്‌കാരികനിലയം

*വാര്‍ഡ് 14,15,16 -രാവിലെ 11.45 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കാരശ്ശേരി കമ്യൂണിറ്റി ഹാള്‍

*വാര്‍ഡ് 5 - ഉച്ചക്ക് 1 മണി മുതല്‍ 2 മണി വരേ മരഞ്ചാട്ടി വായനശാല.

കൂടാതെ മുക്കം സിഎച്ച്‌സിയിലും മുക്കത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.



Next Story

RELATED STORIES

Share it