Latest News

പാതി വില തട്ടിപ്പ്: പോലിസ് ക്ലിയറന്‍സ് ലഭിക്കാതെ ഒരു പരിപാടിക്കും പോകില്ലെന്ന് വി ശിവന്‍കുട്ടി

പാതി വില തട്ടിപ്പ്: പോലിസ് ക്ലിയറന്‍സ് ലഭിക്കാതെ ഒരു പരിപാടിക്കും പോകില്ലെന്ന് വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി. ഇനി താന്‍ പോലിസ് ക്ലിയറന്‍സ് ലഭിക്കാതെ ഒരു പരിപാടിക്കും പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. പാതി വില തട്ടിപ്പില്‍ കേസെടുത്തതിനു പിന്നാലെ നജീബ് കാന്തപുരം ശിവന്‍കുട്ടിയുടെ വീഡിയോ പുറത്തുവിട്ടിരുന്നു.


നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് പ്രതി അനന്തുകൃഷ്ണനെ ശിവന്‍കുട്ടി പ്രശംസിക്കുന്ന വീഡിയോയാണ് നജീബ് കാന്തപുരം പുറത്ത് വിട്ടത്. ഇതിനേ തുടര്‍ന്ന് നിരവധി പോരാണ് മന്ത്രിക്കെതിരേ വിമര്‍ശനമുന്നയിച്ചത്. ആനന്ദകുമാര്‍ ക്ഷണിച്ചിട്ടാണ് ഓഫീസ് ഉദ്ഘാടനത്തിന് പോയതെന്നും ഈ എന്‍ജിഒയെ വിശ്വസിക്കാന്‍ പറ്റുമോയെന്ന് പരിപാടിയില്‍ ചോദിച്ചിരുന്നെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Next Story

RELATED STORIES

Share it