Latest News

പീഡന പരാതി; സന്തോഷ് വര്‍ക്കിയും ഷോര്‍ട്ട് ഫിലിം സംവിധായകനും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്

പീഡന പരാതി; സന്തോഷ് വര്‍ക്കിയും ഷോര്‍ട്ട് ഫിലിം സംവിധായകനും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്
X

കൊച്ചി: വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഷോര്‍ട്ട് ഫിലിം സംവിധായകന്‍ വിനീതിനെതിരെ പോലിസ് കേസെടുത്തു. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്. ചിറ്റൂര്‍ ഫെറിക്കടുത്തുള്ള ഫ്‌ലാറ്റില്‍ വെച്ച് കടന്നു പിടിക്കുകയും കെട്ടിയിട്ട് പീഡിപ്പിച്ചെന്നുമാണ് പരാതി.സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരിലാണ് വീട്ടിലെത്തിയത്.

വിനീതിന്റെ സുഹൃത്തുക്കളായ അലന്‍ ജോസ് പെരേര, ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി , ഷോര്‍ട്ട് ഫിലം പ്രവര്‍ത്തകരായ ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കെതിരെയും പോലിസ് കേസെടുത്തു. തന്റെ സുഹൃത്തുക്കള്‍ക്കും ലൈംഗികമായി വഴങ്ങിക്കൊടുക്കണമെന്ന് വിനീത് ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ചേരാനെല്ലൂര്‍ പോലിസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. ഓഗസ്റ്റ് 13 നാണ് യുവതി പോലിസില്‍ പരാതി നല്‍കിയിട്ടുള്ളത്.




Next Story

RELATED STORIES

Share it