- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്താരാഷ്ട്ര കായിക കോടതിയില്‍ വിനേഷ് ഫോഗട്ടിനായി ഹാജരാകുന്നത് ഹരീഷ് സാല്‍വെ
ഡല്‍ഹി: അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ ഇന്ന് അന്താരാഷ്ട്ര കായിക കോടതി പരിഗണിക്കുമ്പോള്‍ താരത്തിനായി ഹാജരാകുന്നത് സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് വെള്ളിയാഴ്ച സാല്‍വെ കോടതിയിലെത്തുന്നത്.
കേസില്‍ നിയമപരവും നടപടിക്രമപരവുമായ വശങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ സാല്‍വെയുടെ വൈദഗ്ധ്യം നിര്‍ണായകമാകും. മുന്‍ ഇന്ത്യന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയാണ് സാല്‍വെ. ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെള്ളിമെഡല്‍ പങ്കിടണമെന്നാണ് താരത്തിന്റെ ആവശ്യം. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരയോടെ വാദം തുടങ്ങും.
ഒളിമ്പിക്‌സില്‍ 50 കിലോ ഗുസ്തി ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഫൈനലില്‍ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെയായിരുന്നു നടപടി. പരിശോധനയില്‍ നൂറ് ഗ്രാം കൂടുതലാണ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലെ ആവേശം നിറഞ്ഞ സെമിയില്‍ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മന്‍ ലോപസിനെ പരാജയപ്പെടുത്തിയായിരുന്നു വിനേഷ് ഫോഗട്ടിന്റെ ഫൈനല്‍ പ്രവേശം. വമ്പന്‍ താരങ്ങളെയെല്ലാം മലര്‍ത്തിയടിച്ചുകൊണ്ടാണ് താരം ഇന്ത്യയുടെ അഭിമാനമായത്. ഫൈനലില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്റിനെ നേരിടാനിരിക്കെയാണ് താരം പുറത്താകുന്നത്.തുടര്‍ന്ന് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്വപ്നങ്ങള്‍ തകര്‍ന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും ഫോഗട്ട് എക്‌സില്‍ കുറിച്ചിരുന്നു.
RELATED STORIES
ഗ്യാസ് തീര്ന്നു; പാലക്കാട് ആന ബലൂണ് ഇടിച്ചിറക്കി, യാത്രക്കാര്...
14 Jan 2025 11:29 AM GMTചോദ്യക്കടലാസ് ചോര്ച്ച; എംഎസ് സൊല്യൂഷന്സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ്...
14 Jan 2025 11:22 AM GMTപാര്ട്ടിയില് അഴിമതിയെന്ന്; അഡ്വ. ഷമീര് പയ്യനങ്ങാടി ഐഎന്എല്...
14 Jan 2025 11:18 AM GMTവിവിധ ജില്ലകളില് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്
14 Jan 2025 10:59 AM GMTകൂട്ടിക്കല് ജയചന്ദ്രന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളി
14 Jan 2025 10:50 AM GMTറേഷന് വിതരണ പ്രതിസന്ധി: സര്ക്കാര് ജനങ്ങളുടെ അന്നം മുട്ടിക്കുന്നു:...
14 Jan 2025 10:29 AM GMT