Latest News

ഡല്‍ഹി വായുമലിനീകരണം: ഹരിയാനയില്‍ വൈക്കോല്‍ കത്തിക്കുന്നത് 45 ശതമാനം കുറഞ്ഞു

ഡല്‍ഹിയില്‍ ഈ മാസങ്ങളില്‍ അനുഭവപ്പെടുന്ന പുകശല്യത്തിന് പല കാരണങ്ങളില്‍ ഒന്ന് അയല്‍ സംസ്ഥാനങ്ങളിലെ വൈക്കോല്‍ കത്തിക്കലാണ്. 44 ശതമാനത്തോവും വൈക്കോല്‍കത്തിക്കലിലൂടെ വരുന്നുവെന്നാണ് ഒരു കണക്ക്.

ഡല്‍ഹി വായുമലിനീകരണം: ഹരിയാനയില്‍ വൈക്കോല്‍ കത്തിക്കുന്നത് 45 ശതമാനം കുറഞ്ഞു
X

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഹരിയാനയില്‍ വൈക്കോല്‍ കത്തിക്കുന്നത് ഗണ്യമായി കുറഞ്ഞതായി ഹരിയാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എസ് നാരായണന്‍. വൈക്കോല്‍ കത്തിക്കുന്നതിന്റെ അളവ്് 45 ശതമാനമാണ് കുറഞ്ഞത്. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങളില്‍ സംസാരിക്കുന്നതിനിടയിലാണ് മെമ്പര്‍ സെക്രട്ടറി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹരിയാനയിലും പഞ്ചാബിലും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതു മൂലമാണ് ഡല്‍ഹിയില്‍ പുകമഞ്ഞ് പരക്കുന്നതെന്നാണ് കരുതുന്നത്.

അതേസമയം നയപരമായ മാറ്റങ്ങളിലൂടെയല്ല കത്തിക്കല്‍ ഒഴിവായതെന്നും മറിച്ച് ബലപ്രയോഗത്തിലൂടെയും നിയമം കര്‍ശനമായി നടപ്പാക്കിയുമാണെന്ന് നാരായണന്‍ പറയുന്നു.

ഹരിയാനയിലെ 10 ശതമാനം വരുന്ന 7000 ഗ്രാമങ്ങളിലാണ് സാധാരണ വൈക്കോല്‍ കത്തിക്കുന്നത്. 70 ലക്ഷം ടണ്‍ വൈക്കോല്‍ പ്രതിവര്‍ഷം കത്തിച്ചുതീര്‍ക്കും. ആ ചാരം വിതറിയാണ് കര്‍ഷകര്‍ ഉരുളക്കിഴങ്ങ്, ഗോതമ്പ് വിളകള്‍ക്കു വേണ്ടി നിലമൊരുക്കുന്നത്. കത്തിക്കലല്ലാതെ സാമ്പത്തികമായി ലാഭകരമായ മറ്റ് പോംവഴികളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് ഇത് തുടരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ഡല്‍ഹിയില്‍ ഈ മാസങ്ങളില്‍ അനുഭവപ്പെടുന്ന പുകശല്യത്തിന് പല കാരണങ്ങളില്‍ ഒന്ന് അയല്‍ സംസ്ഥാനങ്ങളിലെ വൈക്കോല്‍ കത്തിക്കലാണ്. 44 ശതമാനത്തോവും വൈക്കോല്‍കത്തിക്കലിലൂടെ വരുന്നുവെന്നാണ് ഒരു കണക്ക്.

Next Story

RELATED STORIES

Share it