Latest News

സ്വാമി അഗ്‌നിവേശിനെതിരേ വിദ്വേഷ ട്വീറ്റ്: മുന്‍ സിബിഐ ഡയറക്ടര്‍ക്കെതിരേ പോലിസ് ഫൗണ്ടേഷനും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബും

സ്വാമി അഗ്‌നിവേശിനെതിരേ വിദ്വേഷ ട്വീറ്റ്: മുന്‍ സിബിഐ ഡയറക്ടര്‍ക്കെതിരേ പോലിസ് ഫൗണ്ടേഷനും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബും
X

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച സ്വാമി അഗ്‌നിവേശിനെതിരേ വിദ്വേഷ ട്വീറ്റ് പോസ്റ്റ് ചെയ്ത മുന്‍ ഐപിഎസ് ഓഫിസറും സിബിഐ ഡയറക്ടറുമായിരുന്ന നാഗേശ്വര റാവുവിനെതിരേ പോലിസ് ഫോണ്ടേഷന്‍. പോലിസ് പരിഷ്‌കാരങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ പോലിസ് ഫൗണ്ടേഷന്‍ നാഗേശ്വര റാവുവിനെതിരേ ശക്തമായാണ് പ്രതികരിച്ചത്. റിട്ടയര്‍ ചെയ്ത ഐപിഎസ് ഓഫിസറായ നാഗേശ്വര റാവു പോലിസ് യൂണിഫോമിനെ അപമാനിച്ചെന്നും പോലിസ് സേനയെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും ഫൗണ്ടേഷന്‍ ട്വീറ്റ് ചെയ്തു.

പോലിസ് ഫൗണ്ടേഷനു പുറമെ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ്, ടെലഗ്രാഫ് ദേശീയ വാര്‍ത്താവിഭാഗം എഡിറ്റര്‍ ശങ്കര്‍ഷാന്‍ താക്കൂര്‍ തുടങ്ങിയവരും രംഗത്തുവന്നു.

''നിങ്ങള്‍ ഒരു അപമാനമാണ്. ഒരു പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ നിങ്ങള്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്കറിയാമോ? മരിച്ചവരെ ദുരുപയോഗം ചെയ്യുന്നത് ഹിന്ദുത്വമായിരിക്കാം, പക്ഷേ തീര്‍ച്ചയായും ഹിന്ദുമതമല്ല. ഒരിക്കലും എന്നത്തേക്കാളും വൈകി. സ്വയം ചികിത്സ നേടുക''ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് ട്വീറ്റ് ചെയ്തു.


''നിങ്ങള്‍ ഒരു കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണ്. സിംഹത്തോലണിഞ്ഞ ചെന്നായ, നിങ്ങള്‍ ഹിന്ദുമതത്തിന് വലിയ നാശനഷ്ടം വരുത്തി. തെലുങ്ക് ബ്രാഹ്‌മണനായി നിങ്ങള്‍ ജനിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു. കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്ന് എന്നെ അതിശയപ്പെടുത്തുന്നു'- സ്വാമി അഗ്‌നിവേശ് കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണെന്നും കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്ന് എന്നെ അതിശയപ്പെടുത്തുന്നുവെന്നും നാഗേശ്വര റാവു ട്വിറ്ററില്‍ കുറിച്ചു.

സ്വാമി അഗ്നിവേശിന്റെ മരണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു നാഗേശ്വര റാവുവിന്റെ ട്വിറ്റ്. ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതെങ്കിലും അദ്ദേഹം നിര്‍ത്തിയില്ല. 'ക്രൂരന്മാര്‍ മരിച്ച ദിവസങ്ങളെ ഞങ്ങള്‍ ഉത്സവങ്ങളായി ആഘോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ. കാരണം അവര്‍ സമൂഹത്തെ നശിപ്പിക്കുന്ന കീടങ്ങളാണ്, അവരുടെ മരണങ്ങള്‍ ആഘോഷത്തിന് കാരണമാണ്. തിന്മയെ സംരക്ഷികരുത്'' ട്വിറ്റിന് താഴെ വന്ന വിമര്‍ശനങ്ങള്‍ക് മറുപടിയായി നാഗേശ്വര റാവു കുറിച്ചു.

കഴിഞ്ഞ വര്‍ഷം സുപ്രിംകോടതി റാവുവിനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചിരുന്നു. കോടതി പിരിയും വരെ കോടതിയില്‍ തടവിലിടുകയാണ് ചെയ്തത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോമിലെ ക്രൂരതകള്‍ അന്വേഷിക്കുന്ന ഒരു സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഉത്തരവ് ലംഘിച്ചതിനെതിരേയായിരുന്നു കോടതി ശിക്ഷ വിധിച്ചത്.

Next Story

RELATED STORIES

Share it