Latest News

മാളയില്‍ ശക്തമായ കാറ്റില്‍ കനത്ത നാശനഷ്ടം

മാളയില്‍ ശക്തമായ കാറ്റില്‍ കനത്ത നാശനഷ്ടം
X

മാള: തൃശൂര്‍ ജില്ലയിലെ മാളയില്‍ ശക്തമായ കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍. കാര്‍ഷിക മേഖലയില്‍ നിരവധി വിളകള്‍ നശിച്ചിട്ടുണ്ട്. നൂറോളം വാഴകള്‍ ഒടിഞ്ഞുവീണു. മാള-പള്ളിപ്പുറത്ത് കാറ്റില്‍ മരങ്ങള്‍ വീണ് വൈദ്യുതി ലൈന്‍ പൊട്ടി വീണ് തകരാറിലായി. മാള-പള്ളിപ്പുറം മില്ലേനിയം റോഡ് പടിഞ്ഞാറന്‍ മുറിയിലാണ് കെഎസ്ഇബി ലൈന്‍ പൊട്ടി വഴിയില്‍ വീണത്.

മാള-പള്ളിപ്പുറം പനവളപ്പില്‍ അബ്ദുല്‍ ഖാദറിന്റെ വീടിനു മുകളില്‍ മരത്തിന്റെ ശിഖരം അടര്‍ന്നു വീണ് ഓട് തകര്‍ന്നു. ആളപായമില്ല.

മാള ഗ്രാമപഞ്ചായത്തിലെ ഇന്‍സിനറേറ്റര്‍ കാറ്റില്‍ തകര്‍ന്നു. ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ചിരുന്ന ഇന്‍സിനറേറ്ററാണ് ഇന്നലെ വൈകീട്ട് അഞ്ചരയോടെ ഉണ്ടായ കാറ്റില്‍ തകര്‍ന്നുവീണത്. പുക്കകുഴലടക്കം അതിനോട് അനുബന്ധമായി ഇരിക്കുന്ന ടവറും ആണ് നിലം പൊത്തിയിരിക്കുന്നത്. കാലപ്പഴക്കം മൂലം ഇവ തുരുമ്പ് എടുത്തിരുന്നു. ഇനി പുതിയ ഇന്‍സിനറേറ്റര്‍ ഒരുക്കാതെ മാലിന്യ സംസ്‌കരണം നടക്കാത്ത സ്ഥിതിയാണുള്ളത്.

സമ്പാളൂരില്‍ മാടപ്പിള്ളി ദേവസി ജോബിയുടെ വീടിന് മുകളില്‍ മരം വീണ് കേടുപാടുകള്‍ സംഭവിച്ചു. മാള ഗ്രാമപഞ്ചായത്തിലെ കോട്ടവാതില്‍, അമ്പഴക്കാട് പ്രദേശങ്ങളിലും ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ കാറ്റില്‍ വളരെയേറെ നാശനഷ്ടങ്ങളുണ്ടായി. കോട്ടവാതില്‍ തുണ്ടേക്കാട്ട് രാധാകൃഷ്ണന്റെ പുരയിടത്തിലുണ്ടായിരുന്ന രണ്ട് ജാതി മരങ്ങള്‍ കടപുഴകി വീണു. കൂടാതെ തെങ്ങും അയ്‌നിമരവും ഒടിയുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it