Latest News

മുസ് ലിം വിദ്യാര്‍ത്ഥിയില്‍ നിന്ന് ഹിജാബ് ധരിക്കില്ലെന്ന് എഴുതിവാങ്ങി; ഹിജാബ് നിരോധനം മധ്യപ്രദേശിലേക്കും

മുസ് ലിം വിദ്യാര്‍ത്ഥിയില്‍ നിന്ന് ഹിജാബ് ധരിക്കില്ലെന്ന് എഴുതിവാങ്ങി; ഹിജാബ് നിരോധനം മധ്യപ്രദേശിലേക്കും
X

ഭോപാല്‍; കര്‍ണാടകയിലെ പ്രിയൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് തുടങ്ങിയ ഹിജാബ് നിരോധനം മധ്യപ്രദേശിലേക്കും വ്യാപിക്കുന്നു. മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ പി ജി കോളജില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയോട് ഹിജാബ് അഴിക്കാന്‍ നിര്‍ദേശിക്കുകയും ഭാവിയില്‍ ഹിജാബ് പോലുള്ള ശിരോവസ്ത്രങ്ങളുമായി കോളജിലേക്ക് വരില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു. എം കോം വിദ്യാര്‍ത്ഥിയായ രുക്‌സാന ഖാനാണ് ഈ ദുരനുഭവമുണ്ടായത്.

പരീക്ഷയെഴുതാനാണ് രുക്‌സാന ഖാന്‍ കോളജിലെത്തിയത്. ഇത് കണ്ട ബിജെപി പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും പരീക്ഷാ ഹാളിലേക്ക് വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ച് പ്രവേശിക്കുന്നത് തടഞ്ഞു.

പ്രശ്‌നം രൂക്ഷമായതോടെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശിവേഷ് പ്രതാപ് സിംഗ് സ്ഥലത്തെത്തി. അദ്ദേഹം വിദ്യാര്‍ത്ഥിനിയെ ഹിജാബ് ധരിക്കരുതെന്ന് ഉപദേശിക്കുക മാത്രമല്ല, ഭാവിയില്‍ ഹിജാബ് ധരിക്കില്ലെന്ന് പെണ്‍കുട്ടിയില്‍ നിന്ന് എഴുതി വാങ്ങുകയും ചെയ്തു. പകരം മറ്റ് കുട്ടികളെപ്പോലെ യൂനിഫോം ധരിക്കണമെന്നാണ് നിര്‍ദേശം.

'എല്ലാ വിദ്യാര്‍ത്ഥികളോടും കോളജിലെത്തുമ്പോള്‍ യൂനിഫോമും മുഖാവരണവും ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ, രുക്‌സാന ഹിജാബ് -ബുര്‍ഖയുമായെത്തി. യൂനിഫോം ധരിച്ചുമാത്രമേ കോളജിലെത്താവുയെന്ന് കുട്ടിയില്‍ നിന്ന് എഴുതി വാങ്ങി- ശിവേഷ് പറഞ്ഞു.

സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പരമര്‍ മധ്യപ്രദേശിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കുന്നതിനെ പിന്തുണക്കുകയും അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ ഡ്രസ് കോഡ് കര്‍ശനമായി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ മധ്യപ്രദേശില്‍ ഹിജാബിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. മുസ് ലിം സമുദായത്തില്‍പ്പെട്ട ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരേ രംഗത്തുവന്നു. മധ്യപ്രദേശ് സര്‍ക്കാരിന്റെ ഹിജാബ് നിരോധനത്തെ എതിര്‍ക്കുമെന്നും പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

Next Story

RELATED STORIES

Share it