Latest News

ഹിജാബ് വിവാദം: ഗവര്‍ണറുടേത് തരംതാണ നിലപാടെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

ആര്‍എസ്എസ്സിനെ പ്രീതിപ്പെടുത്തുന്നതിനായി ഗവര്‍ണര്‍ പദവിയെ മലീനസമാക്കുന്ന പ്രസ്താവനകള്‍ ആരിഫ് ഖാന്റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്

ഹിജാബ് വിവാദം: ഗവര്‍ണറുടേത് തരംതാണ നിലപാടെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
X

തിരുവനന്തപുരം: ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന തരംതാണതും പദവിക്കു നിരക്കാത്തതുമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം. ഭരണ ഘടനാ പദവിയില്‍ ഇരിക്കുന്ന വ്യക്തി തന്നെ മൗലികാവകാശ ധ്വംസനത്തിന് കൂട്ടുനില്‍ക്കുന്നുവെന്നത് ആശങ്കാജനകമാണ്. ജനാധിപത്യ രാഷ്ട്രത്തിന്റെ മൗലികനിയമമെന്നത് ഭരണഘടനയാണ്. അതിന് വിരുദ്ധമായ സമീപനം നീതിന്യായവ്യവസ്ഥിതിയുടെ ഭാഗത്തു നിന്നും ഭരണഘടന സ്ഥാപനങ്ങളില്‍ നിന്നും ഉണ്ടായാല്‍ രാഷ്ട്രസമൂഹത്തെ ബാധിക്കും. ആര്‍എസ്എസ്സിനെ പ്രീതിപ്പെടുത്തുന്നതിനായി ഗവര്‍ണര്‍ പദവിയെ മലീനസമാക്കുന്ന പ്രസ്താവനകള്‍ ആരിഫ് ഖാന്റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

സ്ത്രീകളുടെ വസ്ത്രധാരണാസ്വാതന്ത്രത്തില്‍ കൈകടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിനു പകരം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഗവര്‍ണര്‍ പദവിയെ പോലും അവഹേളിക്കുകയാണ്. ഇത്തരം നീക്കങ്ങളില്‍ നിന്ന് ഗവര്‍ണര്‍ വിട്ടുനില്‍ക്കണമെന്നും അവര്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it