- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുനവര്‍ ഫാറൂഖിക്കെതിരേ ഹിന്ദുത്വ ഭീഷണി; ബെംഗളൂര്‍ പരിപാടി റദ്ദാക്കി; അപലപിച്ച് ശശി തരൂര്‍

ബെംഗളൂരു: രണ്ട് മാസത്തിനുള്ളില്‍ പന്ത്രണ്ടാമത് പരിപാടിയും റദ്ദാക്കിയ സാഹചര്യത്തില്‍ താന്‍ എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച സ്റ്റാന്റ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. മുനവര്‍ ഫാറൂഖിയുടെ പരിപാടി റദ്ദാക്കിയ സാഹചര്യം ലജ്ജാകരമാണെന്നും അപലപനീയമാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
ഇത് അപലപനീയമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നത് പല രൂപത്തിലാണ്. പക്ഷേ, ഒരു സ്റ്റാന്‍ഡ്അപ്പ് കോമേഡിയന്റെ പരിപാടി ഭീഷണിപ്പെടുത്തി റദ്ദാക്കുന്നത് ലജ്ജാകരമാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.
നേരത്തെ മുനവര്‍ ഫാറൂഖിയോട് ക്ഷമ ചോദിച്ച് സ്വര ഭാസ്‌കറും സീഷാന്‍ അയൂബും രംഗത്തുവന്നിരുന്നു. ഹിന്ദുത്വരുടെ ഭീഷണിയെത്തുടര്‍ന്ന് ബെംഗളൂരുവില്‍ നിശ്ചയിച്ച പരിപാടി റദ്ദാക്കിയ സാഹചര്യത്തിലാണ് ഫൂറൂഖി എല്ലാം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ എഴുതിയ കുറിപ്പിലാണ് താന്‍ രംഗമൊഴിയുകയാണെന്ന് അദ്ദേഹം നിരാശയോടെ പ്രഖ്യാപിച്ചത്.
വിദ്വേഷം വിജയിച്ചു, കലാകാരന്‍ തോറ്റു, ഞാന്‍ പൂര്‍ത്തിയാക്കി, വിട ഫാറൂഖി ഇന്‍സ്റ്റഗ്രാമില്‍ എഴുതി. പരിപാടികള്‍ അവതരിപ്പിക്കുന്നത് അവസാനിപ്പിക്കരുതെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ അഭ്യര്‍ത്ഥിച്ചു.
ഇല്ല, വിരമിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല സംഗീത സംവിധായകന്‍ മയൂര്‍ ജുമാനി ഫാറൂഖിയുടെ പോസ്റ്റിന് കമന്റ് ചെയ്തു. ഫാറൂഖി വിവാദമുണ്ടാക്കുന്നയാളാണെന്നാണ് ബെംഗളൂരുവിലെ സംഘാടകര്‍ക്ക് നല്‍കിയ കത്തില്‍ പോലിസ് ആരോപിച്ചത്. ഹിന്ദു ജാഗ്രന്‍ സമിതിയുടെ നേതാക്കളും പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു.
RELATED STORIES
സംസ്ഥാനത്ത് ഇന്ന് ഇടിയോടു കൂടിയ ശക്തമായ മഴ
23 April 2025 9:05 AM GMTപഹല്‍ഗാം ആക്രമണം; ഐപിഎല്ലിഎല് ഹൈദരാബാദ്- മുംബൈ താരങ്ങള്‍ കറുത്ത...
23 April 2025 9:03 AM GMTപഹല്‍ഗാം ആക്രമണം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം
23 April 2025 8:51 AM GMTറെയില്‍വേ സ്റ്റേഷനുകളില്‍ വരുന്നൂ ഇ-സ്കൂട്ടര്‍
23 April 2025 8:44 AM GMTഎ ജയതിലക് പുതിയ ചീഫ് സെക്രട്ടറി
23 April 2025 8:34 AM GMTഗസയില്‍ സ്കൂളിനു നേരെ ഇസ്രായേലിന്റെ ബോംബാക്രമണം; ഒരു കുട്ടി...
23 April 2025 8:26 AM GMT