- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൂസ്റ്റണ്‍: ഇമാമുമാരെയും റബ്ബിമാരെയും വശത്താക്കി ഇസ്രായേലിന്റെ ഗസ കടന്നാക്രമണത്തെ ന്യായീകരിക്കാനുള്ള നീക്കവുമായി ഇസ്രായേല്‍ രഹസ്യാന്വേഷണ വകുപ്പ്
ഹൂസ്റ്റണ്‍: ഗസയിലെ ഇസ്രായേലി കടന്നാക്രമണത്തെയും വംശഹത്യയെയും ന്യായീകരിക്കാന്‍ ഇസ്രായേല്‍ ഇന്റലിജന്‍സ് പുതിയ നീക്കം ആരംഭിച്ചു. മതസംഘടനകളെയും മതനേതാക്കളെയും ഉള്‍പ്പെടുത്തി യോഗങ്ങളും പ്രസ്താവനകളും പുറത്തിറക്കി ഗസ ആക്രമണത്തെ സാധാരണ സംഭവമാക്കി കടന്നാക്രമണപരമായ ആഖ്യാനങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം നടത്തുന്നത്.
ഗസയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രണങ്ങളെത്തുടര്‍ന്ന് അന്തര്‍ദേശീയ തലത്തില്‍ ഇസ്രായേലിന്റെ പ്രതിച്ഛായക്ക് വലിയ തോതില്‍ മങ്ങലേറ്റിരുന്നു. അതിനെ മറികടക്കാന്‍ ഇസ്രായേല്‍ എംബസികളോട് കഠിനപ്രയത്‌നം നടത്താന്‍ ഇന്റലിജന്‍സ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. യുഎസ് ഇന്റലിജന്‍സ് ഏജന്‍സിക്ക് സമാനമായ വകുപ്പാണ് ഇസ്രായേലിലെ ഇന്റലിജന്‍സ് മന്ത്രാലയം.
വിവിധ രാജ്യങ്ങളിലെ മതപ്രമുഖരെയും ബുദ്ധിജീവികളും മറ്റ് വിഭാഗങ്ങളെയും ഉപയോഗപ്പെടുത്തി ഇത്തരം നീക്കം നടത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. വിവിധ വിഭാഗങ്ങളും രഹസ്യാന്വേഷണ വിഭാഗവും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കണമെന്നും അറിയിച്ചിട്ടുണ്ടത്രെ.
ഓരോ പ്രദേശത്തെയും സാധാരണക്കാരെ പരസ്പരം ബന്ധപ്പെടുത്തുന്ന ഒരു നെറ്്‌വര്‍ക്കും ലക്ഷ്യം വയ്ക്കുന്നു. നയതന്ത്ര പ്രതിനിധികളോടും റബ്ബിമാരോടും യോജിച്ച് പ്രവര്‍ത്തിക്കാനും പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹൂസ്റ്റണിലെ മിനാരേറ്റ് ഫൗണ്ടേഷനിലെ ടി എക്്‌സ് ഷാരിഖ് ഖാനിയും ഏതാനും റബ്ബിമാരും ചേര്‍ന്ന് ഒരു പ്രസ്താവന പുറപ്പെടുവിച്ചു. 209 മസ്ജിദുകളിലെയും മുസല്ലകളിലെയും 23 ഇമാമുമാരും 40 സിനഗോഗുകളിലെ 28 ഇമാമുമാരുമാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്. പ്രസ്താവന തയ്യാറാക്കിയിരിക്കുന്നതുതന്നെ ഗസ ആക്രമണത്തെ ഒരു സംഭവം അഥവാ ഇവന്റ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ്.
സാധാരണ ഗസ ആക്രമണത്തെ കുറിക്കാന്‍ ഉപയോഗിക്കുന്ന കടന്നാക്രമണം, അധിനിവേശം, ആക്രമണം തുടങ്ങിയ ഒരു വാക്കുപോലും പ്രസ്താവനയിലില്ല. പകരം രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടുന്നുവെന്നാണ് പറയുന്നത്. അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അതിനെ ഒരുപോലുള്ള രണ്ട് ശക്തികളുടെ പരസ്പര ആക്രമണമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ആക്രമണകാരിയോ ആക്രമണവിധേയനോ ഇല്ല. ഹമാസിനെയും ഇസ്രായേല്‍ സൈന്യത്തെയും ഒരേ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. അതുവഴി ഫലസ്തീന്‍കാരെ അവരുടെ വീടുകളില്‍ നിന്ന് തുരത്തിയ ആക്രമണകാരികളെ ന്യായീകരിക്കുകയും ചെയ്തിരിക്കുന്നു.
മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും പ്രസ്താന നിശബ്ദത പാലിക്കുന്നു.
പ്രസ്താവനയിലെ ഒരു ഒപ്പുകാരനായ ഈജിപ്ഷ്യന്‍ ഇമാമായ വലീദ് ബസ്സുയൂണി പുതിയ പ്രസ്താനയെ പ്രവാചകചര്യയുമായി താരതമ്യം ചെയ്തിരിക്കുന്നു. അറേബ്യയിലെ വിവിധ ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടാക്കിയ കരകാറുകള്‍ക്കു തുല്യമാണത്രെ പുതിയ പ്രസ്താവന. ഇത്തരം പ്രശ്‌നങ്ങളില്‍ പ്രവാചകന്‍ സ്വീകരിച്ച നിലപാടുകളുമായും തങ്ങളുടെ ചെയ്തികളെ തട്ടിച്ചുനോക്കുന്നു. അതുവഴി സിയോണിസവുമായുള്ള തന്റെ ചാര്‍ച്ചകളെയും വലീദ് ന്യായീകരിച്ചിരിക്കുന്നു.
73 വര്‍ഷത്തിനിടയില്‍ ഇസ്രായേല്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ നടത്തുന്ന കടന്നാക്രമണങ്ങളെക്കുറിച്ചും ഒപ്പുവച്ചവര്‍ നിശ്ശബ്ദരാണ്. അധിനിവേശപ്രദേശങ്ങളിലെ ജനജീവിതത്തെക്കുറിച്ച് പ്രസ്താനവയില്‍ സൂചനയില്ല. ഒരാള്‍ ഒഴിച്ച് ഒപ്പുവച്ചരില്‍ എല്ലാവരും ഫലസ്തീനു പുറത്തുള്ളവരാണ്.
ഖുര്‍ആന്‍ വചനങ്ങളും സത്യങ്ങളും നുണകളും അര്‍ധസത്യങ്ങളും കലര്‍ത്തിയാണ് പ്രസ്താവനയിലെ മിക്ക വാദങ്ങളും ഉയര്‍ത്തിയിട്ടുള്ളത്. ഫലസ്തീന്റെ സഹനങ്ങളെ സിയോണിസ്റ്റുകളുടെ ബുദ്ധിമുട്ടുകളുമായി തുലനം ചെയ്തിരിക്കുന്നു.
പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍ അവരുടെ സ്ഥാപനങ്ങളുമായി ധാരണയെത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.
ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗവും റാബ്ബികളുമായി രഹസ്യബന്ധം രൂപപ്പെടുത്തുന്നതിനുള്ള ശ്രമമായാണ് ചിലര്‍ ഇതിനെ കാണുന്നത്.
ഇതില്‍ ഒപ്പുവച്ച ഇമാമുമാരുടെ കരാര്‍ പുതുക്കി നല്‍കരുതെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. മതകൂട്ടായ്മകളില്‍ നിന്ന് ഇവരെ ഒഴിച്ചുനിര്‍ത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.
RELATED STORIES
പാലക്കാട് ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ച് പൂര്‍ണമായി കത്തിനശിച്ചു
10 Jan 2025 5:16 PM GMTയെമനിലെ ഗസ അനുകൂല റാലിക്ക് സമീപം വ്യോമാക്രമണം നടത്തി യുഎസും...
10 Jan 2025 4:34 PM GMTപെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര് അറസ്റ്റില്‍; അധ്യാപകരും...
10 Jan 2025 3:56 PM GMTനാല് എംഎല്‍എമാരെ കൂടി കൊണ്ടുവരാമെന്ന് പി വി അന്‍വര്‍; മമത ബാനര്‍ജി...
10 Jan 2025 3:37 PM GMTഅഞ്ച് വര്‍ഷത്തിനുള്ളില്‍ 60ലേറെ പേര് പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 40...
10 Jan 2025 3:22 PM GMTകണ്ണൂരില്‍ 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു
10 Jan 2025 3:18 PM GMT