Latest News

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരേ സ്‌ഫോടകവസ്തു എറിഞ്ഞു

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് പുത്തനത്താണി സബ് ഡിവിഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് വന്‍ പ്രതിഷേധ പ്രകടനം നടന്നു.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരേ സ്‌ഫോടകവസ്തു എറിഞ്ഞു
X

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരേ സ്‌ഫോടക വസ്തു എറിഞ്ഞു. ബുധനാഴ്ച രാത്രിയിലാണ് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന്റെ മലപ്പുറം തിരുന്നാവായ എടക്കുളത്തെ വീടിന് നേരേ ആക്രമണമുണ്ടായത്. രാത്രിയില്‍ വാഹനത്തിലെത്തിയ അക്രമിസംഘമാണ് വീടിനെ ലക്ഷ്യമിട്ട് സ്‌ഫോടക വസ്തു എറിഞ്ഞത്. ഇദ്ദേഹത്തിന്റെ വീടിന് മുന്നില്‍ വന്‍ശബ്ദത്തോടെ അക്രമിസംഘം എറിഞ്ഞ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാണ്.


ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സി പി മുഹമ്മദ് ബഷീര്‍ എസ്പി, ഡിവൈഎസ്പി, തിരൂര്‍ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. നേരത്തെ പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. എന്നാല്‍, ഇതിനെതിരേ പരാതി നല്‍കിയിട്ടും പോലിസ് അന്വേഷണമോ നടപടിയോ സ്വീകരിച്ചിട്ടില്ലെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പോലിസിന്റെ ഇത്തരം സമീപനങ്ങള്‍ വീണ്ടും അക്രമം ആവര്‍ത്തിക്കാന്‍ പ്രേരണയായിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.


പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് പുത്തനത്താണി സബ് ഡിവിഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് വന്‍ പ്രതിഷേധ പ്രകടനം നടന്നു. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ അണിനിരന്നത്. പ്രകടനത്തിന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് സംസ്ഥാന സമിതി അംഗം പി ലത്തീഫ് ജില്ലാ പ്രസിഡൻറ് അബ്ദുൽ അഹദ് എന്നിവർ നേതൃത്വം നൽകി





തിരുനാവായിൽ സമാപിച്ച പ്രതിഷേധ റാലിയെ സംസ്ഥാന സെക്രട്ടറി സി എ റഊഫ് അഭിസംബോധനം ചെയ്തു കഴിഞ്ഞ രണ്ട് മാസത്തിനിടെ ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടിലും ഇപ്പോൾ സംസ്ഥാന പ്രസിഡണ്ടിന്റെ വീട്ടിലും നടന്ന അക്രമത്തെ പോപ്പുലർഫ്രണ്ട് ഗൗരവമായി കാണുന്നുവെന്നും ഇതിനെതിരെ ഉത്തരവാദപ്പെട്ട പോലീസ് അധികാരികൾക്ക് പരാതി നൽകിയിട്ടും കാര്യക്ഷമമായ നടപടികൾ ഉണ്ടായിട്ടില്ല എന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞ. ഈ അക്രമത്തിന് മുതിര്‍ന്ന നിഗൂഢ ശക്തികളെകൊണ്ട്ൈ തീർച്ചയായും മറുപടി പറയിക്കുക തന്നെ ചെയ്യും എന്നും അദൃദേളം പ്രഖ്യാപിച്ചു പോലീസിന്റെ നിഷ്ക്രിയത്വം നാട്ടിൽ ക്രമസമാധാനം ഉണ്ടായാൽ അതിന് ഉത്തരവാദികൾ പോലീസ് തന്നെയായിരിക്കുമെന്നും റഊഫ് കൂട്ടിച്ചേര്‍ത്തു തിരുനാവായ ഡിവിഷൻ പ്രസിഡണ്ട് നൗഷാദ് പ്രസംഗിച്ചു.

അക്രമിസംഘത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it