- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശ്ശൂര്‍ ജില്ലയില്‍ 1,855 പേര്‍ക്ക് കൂടി കൊവിഡ്, 4,764 പേര്‍ക്ക് രോഗമുക്തി
തൃശ്ശൂര്‍: ജില്ലയില്‍ ഞായറാഴ്ച്ച 1,855 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 4,764 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18,034 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,83,609 ആണ്. 4,63,570 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.06% ആണ്.
ജില്ലയില്‍ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 1,839 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 09 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 151 പുരുഷന്‍മാരും 163 സ്ത്രീകളും പത്ത് വയസ്സിനു താഴെ 84 ആണ്‍കുട്ടികളും 56 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ചവര്‍
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 204, വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 355, സര്‍ക്കാര്‍ ആശുപത്രികളില്‍ 235
സ്വകാര്യ ആശുപത്രികളില്‍ 419, വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ 801, കൂടാതെ 14,165 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1,815 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 188 പേര്‍ ആശുപത്രിയിലും 1,627 പേര്‍ വീടുകളിലുമാണ്.
9,247 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,916 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 7,140 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും 191 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 32,09,058 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
707 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,34,794 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 23 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ചാമക്കാല, തൈക്കാട്, പടിഞ്ഞാറെ വെമ്പല്ലൂര്‍, പടിയൂര്‍, കടപ്പുറം, മുല്ലശ്ശേരി, ആലപ്പാട്, അരിമ്പൂര്‍, പുന്നയൂര്‍, പൂന്നയൂര്‍ക്കുളം, വരവൂര്‍, ദേശമംഗലം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കൊവിഡ്19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
ജില്ലയില്‍ ഇതുവരെ 32,07,053 ഡോസ് കൊവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,44,967 പേര്‍ ഒരു ഡോസ് വാക്‌സിനും, 9,62,086 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.
RELATED STORIES
എഡിജിപി അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍; നല്‍കേണ്ടെന്ന്...
31 Oct 2024 3:18 PM GMTആന്ധ്രാപ്രദേശില്‍ ഗുണ്ട് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; ആറു...
31 Oct 2024 2:11 PM GMTയാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു.
31 Oct 2024 1:36 PM GMT'ആറ് ചാക്കുകള്‍ നിറയെ പണമുണ്ടായിരുന്നു': കൊടകര കുഴല്‍പ്പണക്കേസില്‍...
31 Oct 2024 1:33 PM GMTതെലങ്കാനയില്‍ മയോണൈസ് ഉപയോഗം ഒരു വര്‍ഷത്തേക്ക് നിരോധിച്ചു
31 Oct 2024 10:34 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT