Latest News

തുനീസ്യയില്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ പുറത്താക്കി, പാര്‍ലമെന്റ് പിരിച്ചുവിട്ടു

2011ലെ ഇസ്‌ലാമിക വിപ്ലവത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് സുനീസ്യയിലെ തെരുവുകളെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

തുനീസ്യയില്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ പുറത്താക്കി, പാര്‍ലമെന്റ് പിരിച്ചുവിട്ടു
X

തുനിസ്: രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തുനീസ്യയില്‍ പ്രസിഡന്റ് കൈസ് സെയ്ദ് പ്രധാനമന്ത്രി ഹൈക്കം മെചിച്ചിയെ പുറത്താക്കി, പാര്‍ലമെന്റ് പിരിച്ചുവിട്ടു. രാജ്യത്ത് കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ആരോപിച്ചാണ് പര്‌സിഡന്റിന്റെ നടപടി. എന്നാല്‍ പ്രസിഡന്റ് അട്ടിമറി നടത്തിയെന്ന് ഭരണപക്ഷം ആരോപിക്കുന്നു.


പാര്‍ലമെന്റ് താല്‍ക്കാലികമായി പിരിച്ചുവിട്ടതായി പ്രസിഡന്റ് ഉത്തരവിറക്കിയതോടെ പാര്‍ലമെന്റ് കെട്ടിടം സൈന്യം വളഞ്ഞു. സ്പീക്കര്‍ റാച്ച് ഘന്നൂച്ചി കെട്ടിടത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞു. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനു ശേഷം തലസ്ഥാനമായ തുനീസിന്റെ തെരുവുകളില്‍ ജനക്കൂട്ടം ആഹ്ലാദപ്രകടനുമായി ഇറങ്ങി.






Next Story

RELATED STORIES

Share it