Latest News

യു.എ.ഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; 2,000 പിന്നിട്ടു

മൂന്നു പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്

യു.എ.ഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; 2,000 പിന്നിട്ടു
X

ദുബായ് : യു.എ.ഇയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. 2,112 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആയിരത്തില്‍ താഴെ രോഗികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. 2,49,014 പരിശോധനകളില്‍നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 4,78,131 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 463,032 പേര്‍ രോഗമുക്തി നേടി.


2,191 പേര്‍ രോഗമുക്തി നേടി. മൂന്നു പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. 1,523 മരണങ്ങളാണ് ഇതുവരെ സംഭവിച്ചത്. വിശുദ്ധ റമദാന് മുന്നോടിയായി കൊവിഡ് രോഗികള്‍ വ്രതം അനുഷ്ഠിക്കുന്നതിന് മുമ്പ് ഡോക്ടറുടെ അനുവാദം വാങ്ങിയിരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു. 1,82,498 വാക്‌സിന്‍ ഡോസുകളാണ് ഇന്ന് മാത്രം വിതരണം ചെയ്തത്. 8.88 ദശലക്ഷം പേര്‍ക്ക് ഇതിനകം വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം വീണ്ടും കൂടിവരുന്ന സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.




Next Story

RELATED STORIES

Share it