- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ്, സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കും, നാല് പാർട്ടികളെ ഒപ്പം കൂട്ടാൻ നീക്കം

ന്യൂഡല്‍ഹി : ഇന്ത്യാ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ്. നിലവില്‍ ഇന്ത്യാ സഖ്യം 225 സീറ്റിലോളം മുന്നേറുന്ന സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, നവീന്‍ പട്നായിക്കിന്റെ ബിജെഡി, ജഗന്മോഹന് റഡ്ഡിയുടെ വൈ എസ് ആര് കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുമായി കോണ്‍ഗ്രസ് സംസാരിക്കും. നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഇന്ത്യാ മുന്നണിയിലേക്ക് അടുപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. 225 സീറ്റുകളിലാണ് ഇന്ത്യാ മുന്നണി മുന്നിട്ട് നില്‍ക്കുന്നത്. 297 മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നിട്ട് നില്ക്കുന്നു. കോണ്‍ഗ്രസിന് നിലവില്‍ 97 സീറ്റുകളിലാണ് ലീഡുളളത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയാണ് ഇന്ത്യാ മുന്നണിയില്‍ കൂടുതല്‍ സീറ്റുകളില്‍ മുന്നേറ്റം നടത്തുന്ന രണ്ടാമത്തെ പാര്‍ട്ടി.
നിലവിലെ സാഹചര്യത്തില്‍ നിതീഷിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടിയും ഇന്ത്യാ മുന്നണിക്ക് ഒപ്പം നിന്നാല്‍ 30 സീറ്റുകള്‍ കൂടി ഇന്ത്യാ മുന്നണിയിലേക്ക് എത്തും. ജെഡിയു നേതാവ് നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ഒരു ആവശ്യം മമത ബാനര്‍ജി അടക്കം ചില സഖ്യകക്ഷികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അതല്ലെങ്കില്‍ ഇന്ത്യാ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനം നിതീഷിന് നല്കി സര്‍ക്കാര്‍ രൂപീകരണ ശ്രമം നടത്തണമെന്നാണ് ആവശ്യം. സഖ്യകക്ഷികളുടെ ആവശ്യം പരിഗണിച്ച് അത്തരത്തിലൊരു നീക്കം നടത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
RELATED STORIES
ഐപിഎൽ; സൺറൈസേഴ്സ് റിട്ടേൺസ്; ക്ലാസ്സിക്ക് ജയം
12 April 2025 7:09 PM GMTസിദ്ധീഖ് കാപ്പന്റെ വീട്ടില്‍ പരിശോധനക്കായി എത്തുമെന്ന് പോലിസ്...
12 April 2025 6:39 PM GMTഐഎസ്എൽ കിരീടം മോഹൻ ബഗാന്; എക്സ്ട്രാ ടൈമിൽ ബെംഗളൂരു വീണു
12 April 2025 6:17 PM GMTഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; ജാവലിൻ ത്രോ താരം ഡിപി...
12 April 2025 4:34 PM GMTവഖ്ഫ് തട്ടിയെടുക്കല്‍ നിയമത്തിനെതിരായ പ്രതിഷേധത്തെ തടഞ്ഞു; ത്രിപുരയിലെ ...
12 April 2025 4:28 PM GMTബിജെപി നേതാവ് പരാതി നല്കി; മധ്യപ്രദേശില്‍ മദ്റസ പൊളിച്ചു
12 April 2025 4:16 PM GMT