- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയില്‍ കൊവിഡ് പരിശോധന നടത്തുന്നത് 901 ലാബുകളില്‍; രോഗശമന നിരക്ക് 51%
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് പരിശോധന നടത്തുന്ന ലാബുകളുടെ എണ്ണം 901 ആയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 653 എണ്ണം സര്‍ക്കാര്‍ മേഖലയിലും 248 എണ്ണം സ്വകാര്യ മേഖലയിലുമാണ്. രോഗശമന നിരക്ക് 51.08 ശതമാനമായി വര്‍ധിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
''ഐസിഎംആറിന്റെ പരിശോധനാ ശേഷി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ മേഖലയില്‍ 653 ലാബുകളാണ് ഉള്ളത്. സ്വകാര്യമേഖലയില്‍ 248 ലാബുകളുമുണ്ട്''- കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
സര്‍ക്കാര്‍ നല്കുന്ന കണക്കനുസരിച്ച് രാജ്യത്ത് 534 റിയല്‍ ടൈം ആര്‍ടി പിസിആര്‍ ടെസ്റ്റിങ് ലാബുകളുണ്ട്. അതില്‍ 347 എണ്ണം പൊതുമേഖലയിലും 187 എണ്ണം സ്വകാര്യ മേഖലയിലുമാണ്. ട്രുനാറ്റ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന 296 ലാബുകളുണ്ട്. അതില്‍ 281 എണ്ണം പൊതുമേഖലയിലും 15 എണ്ണം സ്വകാര്യമേഖലയിലുമാണ്. സിബിഎന്‍എഎടി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന 71 ലാബുകളാണ് ഉള്ളത്. അതില്‍ 25 എണ്ണം പൊതു മേഖലയിലും 46 എണ്ണം സ്വകാര്യ മേഖലയിലുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,419 പേര് രോഗമുക്തി നേടി. ആകെ രോഗം ഭേദമായവരുടെ എണ്ണം 1,69,797 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് രോഗവിമുക്തി നേടിയത് 51.08 ശതമാനമാണെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ പറയുന്നത്. രോഗബാധിതരില്‍ പകുതിയില്‍ കൂടുതല്‍ പേര് രോഗം ഭേദമായെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
RELATED STORIES
എസ്ഡിപിഐ പ്രവര്‍ത്തകനെതിരായ വധശ്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം:...
28 Dec 2024 4:23 PM GMTതാനൂർ ബോട്ട് ദുരന്തം: ഇരകളെ സർക്കാർ വഞ്ചിച്ചു: വെൽഫെയർ പാർട്ടി
28 Dec 2024 7:57 AM GMTകൂട്ടായില് എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; പോലിസ്...
27 Dec 2024 11:38 AM GMTനികത്താനാകാത്ത നഷ്ടം: മന്ത്രി വി അബ്ദുറഹിമാന്
27 Dec 2024 5:02 AM GMTആഢ്യന്പാറയില് നാല് വയസുകാരന് വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു;...
26 Dec 2024 9:37 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMT