Latest News

യുഎസിൽ ഇന്ത്യൻ വിദ്യാര്‍ഥിക്ക് അതിക്രൂരമര്‍ദനം

യുഎസിൽ ഇന്ത്യൻ വിദ്യാര്‍ഥിക്ക് അതിക്രൂരമര്‍ദനം
X

വാഷിങ്ടണ്‍: യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം. ഹൈദരാബാദ് സ്വദേശിയും ഇന്ത്യാന വെസ്‌ലി സര്‍വകലാശാലയിലെ മാസ്‌റ്റേഴ്‌സ് വിദ്യാര്‍ഥിയുമായ സയ്യിദ് മസാഹിര്‍ അലിക്കാണ് അജ്ഞാതരായ മോഷ്ടാക്കളില്‍ നിന്ന് മര്‍ദ്ദനമേറ്റത്. ചിക്കാഗോയിലെ നോര്‍ത്ത് കാംപ്‌ബെല്ലില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയോരത്ത് പതുങ്ങിയിരുന്ന സംഘമാണ് സയ്യിദിനെ ആക്രമിച്ചത്. ആക്രമണത്തില്‍ സയ്യിദിന്റെ മൂക്കിന് കാര്യമായ പരിക്കേറ്റിട്ടുണ്ട്. മോഷണശ്രമം എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടിട്ടുണ്ട്. സയ്യിദിനും കുടുംബത്തിനും എല്ലാ സഹായവും ഉറപ്പ് നല്‍കിയതായി കോണ്‍സുലേറ്റ് അറിയിച്ചു. അതേസമയം, സയ്യിദിന്റെ ഭാര്യ അമേരിക്കയിലേക്ക് പോവാന്‍ സൗകര്യം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

Next Story

RELATED STORIES

Share it