Latest News

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം കുവൈത്തില്‍ കണ്ടെത്തി

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം കുവൈത്തില്‍ കണ്ടെത്തി
X

കുവൈത്ത് സിറ്റി: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം കുവൈത്തില്‍ കണ്ടെത്തി. ഏതാനും പേര്‍ക്ക് ഡെല്‍റ്റ വകഭേദം എന്നറിയപ്പെടുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു.

കുവൈത്തിലേക്ക് ഇന്ത്യയില്‍നിന്ന് യാത്രാവിമാനങ്ങള്‍ നിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് ഈ വൈറസ് എത്തിയിരിക്കാന്‍ സാധ്യത കുറവാണ്.

62 രാജ്യങ്ങളില്‍ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയിട്ടുണ്ട്. മറ്റേതെങ്കിലും രാജ്യത്തുനിന്നാകും കുവൈത്തിലെത്തിയതെന്നാണ് കരുതുന്നത്. ഇന്ത്യന്‍ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍. കുവൈത്തിലെത്തിയ ഡെല്‍റ്റ വകഭേദം കൂടുതല്‍ പേരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡോ. അബ്ദുല്ല അല്‍ സനദ് കുവൈത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it