Latest News

ലോകത്തെ ഏറ്റവും മികച്ച കൊവിഡ് രോഗമുക്തി നിരക്കുകളിലൊന്ന് ഇന്ത്യയുടേതെന്ന് പ്രധാന മന്ത്രി

ലോകത്തെ ഏറ്റവും മികച്ച കൊവിഡ് രോഗമുക്തി നിരക്കുകളിലൊന്ന് ഇന്ത്യയുടേതെന്ന് പ്രധാന മന്ത്രി
X

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മികച്ച കൊവിഡ്19 രോഗമുക്തി നിരക്കുകളിലൊന്ന് ഇന്ത്യയുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലുള്ള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യ 150 രാജ്യങ്ങള്‍ക്ക് ചികില്‍സാ സഹായം നല്‍കിയതായും പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആന്റ് സോഷ്യല്‍ കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ഉന്നതതല യോഗത്തില്‍ ഓണ്‍ലൈന്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി.

നിലവിലെ ഭൗമ രാഷ്ട്രീയ സംവിധാനങ്ങളില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് രൂപം കൊണ്ട ഐക്യരാഷ്ട്ര സഭയ്ക്കു മുന്നില്‍ കൊവിഡ് കാലം അത്തരമൊരു സാധ്യതയാണ് കൊണ്ടുവന്നിരിക്കുന്നത്.

75ാം വാര്‍ഷികത്തില്‍ ഐക്യരാഷ്ട്ര സഭ ഒരു സംഘടന എന്ന നിലയില്‍ ആഗോള തലത്തില്‍ അതിന്റെ പങ്കും കടമയും പുനര്‍നിവര്‍ചിക്കണം. യുഎന്‍-ല്‍ ഇപ്പോള്‍ 193 അംഗരാജ്യങ്ങളാണ് ഉള്ളത്. ലോകത്തിന് ഇത്രയും രാജ്യങ്ങളെ ഒരുമിച്ചു കൊണ്ടുവന്ന സംഘടനയില്‍ നിന്നുള്ള പ്രതീക്ഷയും വളര്‍ന്നു. അതേസമയം ബഹുരാഷ്ട്രവാദം ഇപ്പോഴും നിരവധി വെല്ലുവിളികള്‍ നേരിടുന്നു- രക്ഷാസമിതിയിലേക്ക് ഒരു താല്‍ക്കാലിക അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ബഹുരാഷ്ട്ര സംവിധാനത്തിലൂടെ മാത്രമേ, സുസ്ഥിരതയും സമാധാനവും കൈവരിക്കാനാവൂ എന്നാണ് ഇന്ത്യയുടെ വിശ്വാസം. നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടു മാത്രമേ ഈ സംവിധാനത്തിനും നിലനില്‍ക്കാനാവൂ- പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡിനെ ആദ്യം പ്രതിരോധിക്കാനിറങ്ങിത്തിരിച്ച രാജ്യം ഇന്ത്യയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''ഭൂകമ്പമായാലും ചുഴലിക്കാറ്റായാലും എന്ത് ദുരന്തമായാലും ഏറ്റവും വേഗത്തില്‍ അതിനോട് പ്രതികരിക്കാറുള്ളത് ഇന്ത്യയാണ്. ഇന്ത്യ 150 രാജ്യങ്ങളിലേക്ക് ചികില്‍സാ സഹായങ്ങള്‍ നല്‍കി. സാര്‍ക്ക് കൊവിഡ് അടിയന്തിര ഫണ്ടിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it