- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇ ശ്രീധരന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ആയേക്കുമെന്ന് സൂചന
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദംവരെ സ്വപ്നം കണ്ട് അവസാനം എംഎല്‍എ പോലുമാകാതെ പരാജയപ്പെട്ട ഇ ശ്രീധരന് ഇപ്പോള്‍ ഒരു പദവിയുമില്ലാത്ത അവസ്ഥയിലാണ്
കോഴിക്കോട്: മെട്രോമാന് ഇ ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിച്ചേക്കുമെന്ന് സൂചന. ലക്ഷദ്വീപിലെ ചില സാമൂഹിക പ്രവര്‍ത്തകരാണ് ഇതു സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചതായി അറിയിച്ചത്.
നിലവിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ മാറ്റണമെന്ന് ലക്ഷദ്വീപിലെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതിനു പുറമെ ലക്ഷദ്വീപ് കലക്ടര്‍ക്ക് കരിങ്കൊടി കാണിച്ചതിന് തടവിലിട്ട യുവാക്കളെ ഉടന്‍ മോചിപ്പിക്കണമെന്ന കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായ ഉത്തരവും ദ്വീപ് ഭരണകൂടത്തിന് തിരിച്ചടിയായി. പ്രഫുല്‍ പട്ടേലിനെതിരേ ദ്വീപിലെ ജനവികാരം ശക്തമായതിനു പിറകെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ അഭ്യന്ത്ര മന്ത്രി അമിത്ഷായെ കണ്ടിരുന്നു. ലക്ഷദ്വീപില്‍ തദ്ദേശീയ ജനതയുടെ അഭിപ്രായം മാനിക്കാതെ പുതിയ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായിട്ടാണ് അദ്ദേഹം അറിയിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദംവരെ സ്വപ്നം കണ്ട് അവസാനം എംഎല്‍എ പോലുമാകാതെ പരാജയപ്പെട്ട ഇ ശ്രീധരന് ഇപ്പോള്‍ ഒരു പദവിയുമില്ലാത്ത അവസ്ഥയിലാണ്. ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ആക്കാനുള്ള നീക്കം നടക്കുന്നതായിട്ടാണ് അറിയുന്നത്. പ്രഫുല്‍ പട്ടേലിനെ തല്ക്കാലം മാറ്റി പകരം ശ്രീധരനെ നിയമിക്കാന്‍ സാധ്യതയുണ്ടെന്നും ലക്ഷദ്വീപിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
RELATED STORIES
മുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMTമെസ്സിപ്പട കേരളത്തിലേക്ക്; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുർറഹ്മാൻ
20 Nov 2024 4:55 AM GMTബലാല്‍സംഗക്കേസ്: നടന് സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിം ...
19 Nov 2024 7:16 AM GMTസംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 560 രൂപ കൂടി 56520...
19 Nov 2024 7:02 AM GMTരണ്ട് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; അമ്മയ്ക്കും കാമുകനും ജീവപര്യന്തം...
18 Nov 2024 6:27 PM GMT