Latest News

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ വീണ്ടും വധശിക്ഷ

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ വീണ്ടും വധശിക്ഷ
X

തെഹ്റാന്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ഇറാനില്‍ വീണ്ടും വധശിക്ഷ. മജീദ് റെസ റഹ്‌നാവാര്‍ദ് എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. 'ദൈവത്തിനെതിരായി യുദ്ധം പ്രഖ്യാപിച്ചെ'ന്ന പേരില്‍ ഇന്നലെ മഷാദ് നഗരത്തില്‍ പൊതുസ്ഥലത്ത് ഇയാളെ തൂക്കിലേറ്റിയെന്നാണ് റിപോര്‍ട്ട്. അഞ്ച് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ വധശിക്ഷയാണ് ഇറാന്‍ നടപ്പാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യ വധശിക്ഷ നടപ്പാക്കിയത്.

രണ്ട് സുരക്ഷാ സേനാംഗങ്ങളെ കുത്തിക്കൊന്നുവെന്നും മറ്റ് നാല് പേരെ പരിക്കേല്‍പ്പിച്ചെന്നുമുള്ള കുറ്റം ചുമത്തി നവംബര്‍ 29നാണ് ഇയാള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയെന്ന പെണ്‍കുട്ടി സപ്തംബര്‍ 16ന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായത്. രാജ്യവ്യാപക പ്രക്ഷോഭങ്ങളില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ ഇതുവരെ 470ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it