Latest News

തേജസ് എക്‌സ്പ്രസ് വൈകിയോടി; നഷ്ടപരിഹാരം 63,000 രൂപ

ജനുവരി 22 ന് ഒന്നരമണിക്കൂറോളം വൈകിയോടിയതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഓരോ യാത്രക്കര്‍ക്കും നൂറ് രൂപ വീതമായിരിക്കും നഷ്ടപരിഹാരം നല്‍കുക.

തേജസ് എക്‌സ്പ്രസ് വൈകിയോടി; നഷ്ടപരിഹാരം 63,000 രൂപ
X

അഹമ്മദാബാദ്: മുംബൈ പ്രീമിയം ട്രെയിനായ തേജസ് എക്‌സ്പ്രസിലെ 630 യാത്രക്കാര്‍ക്ക് നഷ്ടപരിഹാരവുമായി ഐആര്‍സിടിസി. ജനുവരി 22 ന് ഒന്നരമണിക്കൂറോളം വൈകിയോടിയതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഓരോ യാത്രക്കര്‍ക്കും നൂറ് രൂപ വീതമായിരിക്കും നഷ്ടപരിഹാരം നല്‍കുക.

അഹമ്മദാബാദില്‍ നിന്നും രണ്ട് മിനിട്ട് വൈകി രാവിലെ 6.42 നാണ് ട്രെയിന്‍ പുറപ്പെട്ടത്. ഈ ട്രെയിന്‍ മുംബൈ സെന്‍ട്രലില്‍ ഉച്ചയക്ക് 1.10 നാണ് എത്തേണ്ടിയിരുന്നത്. എന്നാല്‍ ട്രെയിന്‍ എത്തിയപ്പോള്‍ 2.36 ആയി. അതായത് ഒരു മണിക്കൂര്‍ 26 മിനിട്ടാണ് പ്രീമിയം ട്രെയിന്‍ വൈകിയത്. ഒരു മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ നൂറ് രൂപയും രണ്ട് മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ 250 രൂപയുമാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുകയെന്നതാണ് ഐ ആര്‍ സി ടി സിയുടെ നയമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

തേജസില്‍ ഇന്നലെ യാത്ര ചെയ്തത് 849 യാത്രക്കരാണ്. അതില്‍ മുംബൈ സെന്‍ട്രല്‍ വരെ യാത്ര ചെയ്ത 630 പേരെന്നാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നഷ്ടപരിഹാരം ലഭിക്കാനായി യാത്രക്കാര്‍ക്ക് റീഫണ്ട് പോളിസി പ്രകാരം അപേക്ഷിക്കാം. അപേക്ഷകള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഐ ആര്‍ സി ടി സി അറിയിച്ചു.

Next Story

RELATED STORIES

Share it