Latest News

ഇരുതലമൂരിക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫിസര്‍ അറസ്റ്റില്‍

ഇരുതലമൂരിക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫിസര്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: ഇരുതല മൂരിക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എല്‍ സുധീഷ്‌കുമാറിനെ അറസ്റ്റ് ചെയ്തു. 2023ല്‍ സുധീഷ്‌കുമാര്‍ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറായിരിക്കുമ്പോള്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് വിജിലന്‍സ് നടപടി. ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.

ഇരുതലമൂരിയെ കടത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശികളായ പ്രതികളെ രക്ഷിക്കാന്‍ ഒന്നരലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. മൂന്ന് പ്രതികളാണുണ്ടായിരുന്നത്. പ്രതികള്‍ വന്ന വാഹനത്തില്‍ ഉടമയെ ഒഴിവാക്കാന്‍ ഒരുലക്ഷം രൂപ വാങ്ങി. തുടര്‍ന്ന് പ്രതികളെ സഹായിക്കാനെന്ന പേരില്‍ ഒരാളുടെ സഹോദരിയുടെ പക്കല്‍നിന്നും 45000 രൂപ ഓണ്‍ലൈനായും വാങ്ങി എന്നിങ്ങനെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. വാഹന ഉടമ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

Next Story

RELATED STORIES

Share it