Latest News

സവര്‍ണസംവരണത്തിന് വീട് വലുതായാലും കുഴപ്പമില്ല

സവര്‍ണ സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ കൂടുതല്‍ ഉദാരമാക്കുന്ന ഭരണകൂടത്തിന്റെ നടപടികളെക്കുറിച്ച് ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ്

സവര്‍ണസംവരണത്തിന് വീട് വലുതായാലും കുഴപ്പമില്ല
X

പി കെ സുകുമാരന്‍

കോഴിക്കോട്: സവര്‍ണ സംവരണത്തിന്റെ പരിധിയില്‍ കൂടുതല്‍ പേരെ ഉല്‍പ്പെടുത്താന്‍ വീടിന്റെ വലിപ്പം മാനദണ്ഡമാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇപ്പോഴേ വലിയ പ്രാതിനിധ്യമുള്ളവര്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും അതിന് ഒരു സമരം പോലും വേണ്ടിവന്നില്ലെന്നത് രാജ്യത്തിന്റെ അധികാരം ആരുടെ കൈവശമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പി കെ സുകുമാരന്‍ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

സവര്‍ണസംവരണത്തിന് വീട് വലുതായാലും കുഴപ്പമില്ല. വരുമാനത്തിലും യഥേഷ്ടം അഡ്ജസ്റ്റ്‌മെന്റാകാം. പത്ത് പുറമേ പറഞ്ഞ് കൊടുക്കുമ്പോള്‍ ഇരുപതാകാം. സവര്‍ണര്‍ സര്‍ക്കിരിലെ ജോലികളില്‍ ഭൂരിപക്ഷവും കുത്തതകയാക്കിയവരാണ്. എന്നിട്ടവര്‍ക്ക് വീണ്ടും വീണ്ടും വാരിക്കാരിക്കൊടുക്കുന്നു. മുന്നാക്കസംവരണമെന്ന മഹാഅഴിമതിയും സ്വജനപക്ഷപാതവും കണ്ടിട്ട് പിന്നാക്ക മിണ്ടാപ്രാണികള്‍ തുടര്‍ന്നും മിണ്ടാതിരിക്കുന്നു. മുന്നാക്ക നേതാവ് കല്പ്പിക്കുന്നു വിനീതവിധേയരായ വിപ്ലവം ഉരുവിടുന്നവര്‍ ഉടനെ അനുസരിക്കുന്നു. ഒരു പഠനവും കമ്മീഷനും റിപോര്‍ട്ടുമില്ല. ഒരു സമരമോ ബഹളമോ ഇല്ല. അതിന്റെ ആവശ്യമില്ലല്ലോ. സവര്‍ണമേധാവിത്വശക്തി മാത്രമാണതിന്റെ പിന്നിലുള്ളന്യായം. ന്യായമോ നീതിയോ ഇല്ലാത്ത സവര്‍ണദാരിദ്ര്യവാദമാണവരുടെ ഈ കടുത്ത സ്വജനപക്ഷപാതികളുടെ കൈമുതല്‍. സവര്‍ണരുടേതിനേക്കാള്‍ കടുത്ത ദാരിദ്ര്യം കീഴാളരിലുണ്ട് എന്നതാണ് പരമസത്യം. സവര്‍ണരാഷ്ട്ര്ടീയം ജാതീയത എന്ന് ഭത്സിക്കുന്ന കീഴാള ജാതിസംഘടനകളിലൂടെ പാവം കീഴാളര്‍ സംഘടനാശക്തിയോ സ്വാധീനശക്തിയോ വളര്‍ത്താത്തതിന്റെ ദുഷ്ഫലം ഇത്തരം ഏകാധിപത്യ ജനാധിപ്തവിരുദ്ധ സവര്‍ണസ്വജനപക്ഷപാതത്തിലൂടെ അനുഭവിക്കുന്നു.

ഇപ്പോള്‍ സര്‍ക്കാര്‍ അഴിമതിക്കെതിരായി കുരുശുയുദ്ധം പ്രഖ്യാപിച്ചിരിക്കയാണല്ലോ. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സ്വജനപക്ഷപാതവും അഴിമതിയുമായ മുന്നാക്കസംവരണത്തിനെതിരാകട്ടെ അവരുടെ ആദ്യത്തെ അഴിമതി വിരുദ്ധസമരം. ഈ മഹാ അനീതിക്കെതിരെ സര്‍ക്കാരില്‍ പരാതികളയക്കുക. പ്രചരിപ്പിക്കുക

സര്‍ക്കാരിനെയും സര്‍ക്കാരിനെ പിന്തുണക്കുന്ന ഭരണവര്‍ഗത്തെയും സമ്മര്‍ദ്ദത്തിലാക്കുക. സത്യവും നീതിയും ജയിക്കട്ടെ.

Next Story

RELATED STORIES

Share it