- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
' മനുഷ്യനാണ്, മറ്റ് മനുഷ്യര്‍ക്കായി നിലകൊള്ളുന്നു' : കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി നടി സോനാക്ഷി സിന്‍ഹ
ബോളിവുഡ് നടി സ്വര ഭാസ്‌കര്‍, കന്നഡ നടന്‍ രാജ്കുമാര്‍ എന്നിവരും സമരം ചെയ്യുന്ന സര്‍ഷകര്‍ക്ക് ഐക്യഡാര്‍ഢ്യം അറിയിച്ചു.
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സോനാക്ഷി സമരം ചെയ്യുന്ന കര്‍ഷകര്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ' ഇപ്പോള്‍ ഉയര്‍ത്തപ്പെടുന്നത് മനുഷ്യാവകാശ ലംഘനം, സ്വതന്ത്ര ഇന്റര്‍നെറ്റിനെയും അഭിപ്രായ പ്രകടനത്തെയും അടിച്ചമര്‍ത്തല്‍, വിദ്വേഷ ഭാഷണം, അധികാര ദുര്‍വിനിയോഗം എന്നിവക്കെതിരായ ശബ്ദമാണ്. മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കുന്നു. ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുന്നു. പ്രതിഷേധക്കാരെ നിന്ദിക്കുകയാണ്. വിദ്വേഷ പ്രചരണങ്ങള്‍ (ദേശ് കെ ഗദ്ദാരോ കോ, ഗോളി മാരോ സര്‍ദാരോ കോ) തഴച്ചുവളരുന്നു. ഇതാണ് അന്താരാഷ്ട്ര തലത്തില്‍ പ്രശ്‌നമാക്കപ്പെടുന്നത്. ഇതില്‍ ഇടപെടുന്നത് രാജ്യത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികളാണെന്ന് പറയുന്നു. എന്നാല്‍ ഇവരൊന്നും അന്യഗ്രഹ ജീവികളല്ല, മറിച്ച് മറ്റ് മനുഷ്യരുടെ അവകാശങ്ങള്‍ക്കായി സംസാരിക്കുന്ന സഹമനുഷ്യരാണെന്ന് നിങ്ങള്‍ ഓര്‍ക്കണം.' എന്നാണ് അന്താരാഷ്ട്ര ,സെലിബ്രിറ്റികള്‍ വിഷയത്തില്‍ ഇടപെട്ടതിനെ പിന്തുണച്ച് സോനാക്ഷി സിന്‍ഹ പറഞ്ഞത്.
ബോളിവുഡ് നടി സ്വര ഭാസ്‌കര്‍, കന്നഡ നടന്‍ രാജ്കുമാര്‍ എന്നിവരും സമരം ചെയ്യുന്ന സര്‍ഷകര്‍ക്ക് ഐക്യഡാര്‍ഢ്യം അറിയിച്ചു. 'ബോളിവുഡില്‍ ഭൂരിഭാഗവും ദൈനംദിന ജീവിതത്തില്‍ കൃഷിക്കാര്‍ അദൃശ്യരാണ് എന്ന മട്ടിലാണ് ജീവിക്കുന്നത്. എന്നാല്‍ നമ്മള്‍ ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണം നല്‍കുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കടപ്പെട്ടിരിക്കുന്നു' എന്നാണ് രാജ്കുമാര്‍ പ്രതികരിച്ചത്.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT