Latest News

ജനശ്രദ്ധ പിടിച്ചുപറ്റി ജിദ്ദ വായനാവേദിയുടെ 'സ്‌നേഹജാലകം തുറക്കുമ്പോള്‍'

ജനശ്രദ്ധ പിടിച്ചുപറ്റി ജിദ്ദ വായനാവേദിയുടെ സ്‌നേഹജാലകം തുറക്കുമ്പോള്‍
X

ജിദ്ദ: അക്ഷരം വായനാ വേദിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹ ജാലകം തുറക്കുമ്പോള്‍ എന്ന പരിപാടി ജിദ്ദയിലെ കലാ സാഹിത്യ സംഗീത മാധ്യമ മേഖലകളിലുള്ള പ്രശസ്തരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ശറഫിയ്യ ഇംപീരിയല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അനീസ് ഇരുമ്പുഴി ആമുഖ പ്രഭാഷണം നടത്തി.

കലുഷിതമായ വര്‍ത്തമാന സാഹചര്യത്തെ ഓരോരുത്തരുടെയും സര്‍ഗസിദ്ധിയിലൂടെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാര്‍ഗമവലംബിച്ച് സമാധാന മുഖരിതമാക്കുകയെന്ന കാലഘട്ടത്തിന്റെ തേട്ടമാണ് പ്രബുദ്ധരായ ജനവിഭാഗമെന്ന നിലയില്‍ ഓരോരുത്തരുടെയും ചുമതലയെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. അക്ഷരം കോഡിനേറ്റര്‍ ശിഹാബ് കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. മൗനം വെടിഞ്ഞ് അനീതിക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൃഷ്ടാവിന്റെ വിധിവിലക്കുകള്‍ പാലിച്ച് ജീവിക്കുന്ന മനുഷ്യര്‍ ദൈവത്തോടുള്ള സ്‌നേഹത്തില്‍ തുടങ്ങി അത് ലോകത്തുടനീളം വ്യാപിപ്പിക്കുകയാണ് വേണ്ടതെന്ന് ചര്‍ച്ചക്ക് തുടക്കം കുറിച്ച ഡോ. ഇസ്മാഈല്‍ മരുതേരി അഭിപ്രായപ്പെട്ടു.

നാസര്‍ വെളിയങ്കോട്, ഹിഫ്‌സുറഹ്മാന്‍, സലാഹ് കാരാടന്‍, അബ്ദുല്ല മുക്കണ്ണി, ഷാജു അത്താണിക്കല്‍, കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ഇബ്രാഹിം ഷംനാട്, മുസ്ത പെരുവള്ളൂര്‍, ഹംസ പൊന്മള, വേങ്ങര നാസര്‍, അരുവി മോങ്ങം, കബീര്‍ കൊണ്ടോട്ടി, സക്കീന ഓമശ്ശേരി, നസീം സലാഹ്, റജിയ വീരാന്‍, ശ്രീത അനില്‍കുമാര്‍, ഹസീന തുടങ്ങിയവര്‍ സംസാരിച്ചു. ജമാല്‍ പാഷ, ഇസ്മായില്‍, ഫര്‍സാന യാസിര്‍ തുടങ്ങിയവര്‍ ഗാനമാലപിച്ചു, നസീം സലാഹ്, അരുവി മോങ്ങം എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. മുസാഫിര്‍, ഷാജി ചെമ്മല, ഫൈസു മമ്പാട്, സൈഫുദ്ദീന്‍ വണ്ടൂര്‍ എന്നിവരുടെ സ്‌നേഹ സന്ദേശം സദസ്സിന് കൈമാറി. അബൂ താഹിര്‍ ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. നൗഷാദ് നിടോളി സമാപന പ്രസംഗം നടത്തി. ഷഹര്‍ബാന്‍ നൗഷാദ് സ്വാഗതവും തസ്‌ലീമ അഷ്‌റഫ് നന്ദിയും പറഞ്ഞു. സൈനുല്‍ ആബിദീന്‍, റസാഖ് മാസ്റ്റര്‍, റുഖ്‌സാന മൂസ, സലിം വടക്കുമ്പാട്, സി. സലാം എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it