Latest News

കലയും കായികവും സമന്വയിപ്പിച്ച് ജിദ്ദ മലയാളി സമൂഹം ഫുട്‌ബോള്‍ മാമാങ്കത്തെ വരവേറ്റു

കലയും കായികവും സമന്വയിപ്പിച്ച് ജിദ്ദ മലയാളി സമൂഹം ഫുട്‌ബോള്‍ മാമാങ്കത്തെ വരവേറ്റു
X

ജിദ്ദ: ഖത്തറിന്റെ മണ്ണില്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് തിരിതെളിയുമ്പോള്‍ ജിദ്ദ മലയാളി സമൂഹം വന്‍ ജന പങ്കാളിത്തത്തോടെ കലയും കായികവും സമന്വയിപ്പിച്ച് ലോകകപ്പിനെ ആഹ്ലാദപൂര്‍വ്വം വരവേറ്റു. ജിദ്ദയില്‍ ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച വേള്‍ഡ് കപ്പ് ഫിയസ്റ്റയിലാണ് മലയാളി കൂട്ടായ്മളുടെ സംഗമ വരവേല്‍പ്പിന് വേദിയായത്. ലോകകപ്പിനെ സ്വീകരിക്കുന്നതിന്റെ ഭാഗമായി വര്‍ണ്ണാഭമായ ഘോഷയാത്ര, സെവന്‍സ് സോക്കര്‍, ഷൂട്ടൗട്ട്, അര്‍ജന്റീന ബ്രസീല്‍ വെട്രന്‍സ്, ചില്‍ഡ്രന്‍സ് ഫുട്‌ബോള്‍, ഒപ്പന, കോല്‍ക്കളി, ഓട്ടംതുള്ളല്‍, ദഫ് മുട്ട്, ഫ്‌ലാഷ് മോബ് തുടങ്ങിയ പരിപാടികള്‍ നടത്തി. തൃശൂര്‍ സൗഹൃദ വേദി, ഇശല്‍ കലാവേദി, ടീം തരിവള, മോഡല്‍ സ്‌കൂള്‍ മക്ക, മലബാര്‍ അടുക്കള, തിരുവന്തപുരം സ്വദേശി സംഗമം, വിവിധ ലോക ടീം ഫാന്‍സുകള്‍ അണിനിരന്നു. സെവന്‍സ് സോക്കറില്‍ ഇത്തിഹാദ് എഫ് സിയെ പരാജയപ്പെടുത്തി കെ എല്‍ ടെന്‍ ജിദ്ദ എഫ് സി ചാമ്പിയന്മാരായി. വിജയികള്‍ക്ക് ലോകകപ്പ് മാതൃകയിലുള്ള ട്രോഫിയും കാഷ് അവാര്‍ഡും വിതരണം ചെയ്തു. ഷൂട്ട് ഔട്ടില്‍ വി പി സത്യന്‍ മെമ്മോറിയല്‍ ട്രോഫി കണ്ണൂര്‍ ഷൂട്ടേര്‍സ് സ്വന്തമാക്കി. സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ജിദ്ദ അക്കാഡമിയില്‍ പരിശീലനം നേടുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികള്‍ ഫ്രണ്ട്ഷിപ്പ് കപ്പ് സ്വന്തമാക്കി. മലയാളത്തില്‍ നിര്‍മിച്ച ഖത്തര്‍ ലോകകപ്പ് 2022ന്റെ സൗദി സമയത്തിലുള്ള ഫിക്‌സ്ചര്‍ പ്രകാശനവും നടന്നു. അബ്ദുല്‍ മജീദ് നഹ, സുല്‍ഫി മ അസീസ് പട്ടാമ്പി, ഉണ്ണി തെക്കേടത്ത്, നിസാര്‍ മടവൂര്‍, അഹമ്മദ് ഷാനി, ഷഫീഖ് കൊണ്ടോട്ടി, സലിം പൊറ്റയില്‍, സി എം അഹമ്മദ് ആക്കോട് , സലിം നാണി, ഖാസിം കുറ്റിയാടി, വേണു അന്തിക്കാട്, റഷീദ് മണ്ണിപ്പിലാക്കല്‍, ബാബു കല്ലട, ലത്തീഫ് പൂനൂര്‍, ആദം, ഹാരിസ് ബാബു, ഹകീം അരിമ്പ്ര, റാഫി ബീമാപള്ളി, ഹിഫ്‌സു റഹ്മാന്‍, ഷരീഫ് അറക്കല്‍, മന്‍സൂര്‍ വയനാട്, കബീര്‍ കൊണ്ടോട്ടി എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it