- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''ഭയം മൂലമാണ് അവള്‍ ശിരോവസ്ത്രം ഉപേക്ഷിച്ചത്''
എല്ലാം യാദൃഛികമാണെന്ന് ധരിച്ചു കളയരുത്.വിധിയെന്ന് കരുതി സമാധാനിച്ചു കളയരുത്. ഒരു 'വിധിയും' യാദൃഛികമല്ല. കശ്മീരിൽ അമ്പലത്തിലിട്ട് ഒരു കുഞ്ഞുമോളെ ദിവസങ്ങളോളം പീഢിപ്പിച്ച് കൊന്നു തിന്നവന്മാരും ഫാത്തിമയുടെ കൊലക്കുത്തരവാദികളായവരും ഒരേ വംശാവലിയിലെ ഒരേ മനോഗതിപേറുന്ന കണ്ണികളാണ്.
"എന്റെ പേരു തന്നെ ഒരു പ്രശ്നമാണ് വാപ്പിച്ച"- മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്ത ഒന്നാം വർഷ എംഎ വിദ്യാർത്ഥിനി ഫാത്തിമ ലതീഫ് ജീവിതം അവസാനിപ്പിക്കുന്നതിനു മുമ്പ് അവളുടെ വാപ്പയോട് പറഞ്ഞ വാക്കുകളാണ്. ഒരു മുസ്ലിം പെൺകുട്ടി ക്ലാസിൽ ഒന്നാമതാവുന്നത് അവിടുത്തെ അധ്യാപകരിൽ ചിലർക്ക് സഹിക്കാവുന്ന ഒന്നായിരുന്നില്ലത്രെ.സുദർശൻ പത്മനാഭൻ എന്ന വർഗ്ഗീയവാദിയാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന് വ്യക്തമായ സൂചനയും ഫാത്തിമ നൽകുന്നുണ്ട്.
ഐഐടി പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായിരുന്നു ഫാത്തിമ. അവളുടെ പുസ്തശേഖരം, വായന, പഠനമികവ്, ചെറു പ്രായത്തിൽ തന്നെ ലോകത്തെ കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട്.. ഫാത്തിമ എന്ന വിസ്മയത്തെ ദുരന്തം അറിഞ്ഞ അധ്യാപകരും കുടുംബാംഗങ്ങളും വേദനയോടെ സ്മരിക്കുന്നത് കാണുന്നുണ്ട്.
കൊന്നു കളഞ്ഞല്ലോടാ...
കാൾസാഗനെ പോലെയാവാൻ കൊതിച്ച് അവസാനം നിഴലുകളില്‍ നിന്നും നക്ഷത്രങ്ങളിലേക്ക് പറന്നുപോയ ഒരുവനെ ഓർക്കുന്നില്ലേ നിങ്ങൾ! 'എന്റെ പേരു തന്നെ ഒരു പ്രശ്നമാണ് വാപ്പിച്ചി' എന്ന കൊല്ലത്തുകാരി ഫാത്തിമയുടെ ഉള്ളുലക്കുന്ന വാക്കുകൾ 'എന്റെ ജനനമാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം' എന്ന രോഹിത് വെമുലയുടെ പൊള്ളുന്ന വാക്കുകളെ ആണ് ഓർമ്മിപ്പിക്കുന്നത്.
നമ്മുടെ മക്കളെ കൊന്നു തിന്നുകയാണവർ.ദളിത് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഉന്നത വിദ്യാലയങ്ങളിൽ നിന്ന് ആട്ടിയകറ്റുകയാണവർ.വേദം കേട്ട ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ച് കൊന്നിരുന്ന അതേ പ്രത്യയശാസ്ത്രം തന്നെയാണവരെ നയിക്കുന്നത്.
'ഭയം കാരണം എൻറെ മകൾ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു' എന്ന ഫാത്തിമയുടെ ഉമ്മയുടെ വാക്കുകൾ രാജ്യത്തെ ഉന്നത കലാലയങ്ങളിൽ ഉൾപ്പെടെ മുസ്ലിം വിദ്യാർഥിനികൾ അനുഭവിക്കുന്ന പീഢനങ്ങളുടെ നേർസാക്ഷ്യമാണ്.
എല്ലാം യാദൃഛികമാണെന്ന് ധരിച്ചു കളയരുത്.വിധിയെന്ന് കരുതി സമാധാനിച്ചു കളയരുത്. ഒരു 'വിധിയും' യാദൃഛികമല്ല. കശ്മീരിൽ അമ്പലത്തിലിട്ട് ഒരു കുഞ്ഞുമോളെ ദിവസങ്ങളോളം പീഢിപ്പിച്ച് കൊന്നു തിന്നവന്മാരും ഫാത്തിമയുടെ കൊലക്കുത്തരവാദികളായവരും ഒരേ വംശാവലിയിലെ ഒരേ മനോഗതിപേറുന്ന കണ്ണികളാണ്. പൊട്ടൻഷ്യൽ വംശീയഭീകരർ.
ഇത് ആത്മഹത്യയല്ല.ഇൻസ്റ്റിറ്റ്യൂഷനൽ കൊലയാണ്. ഫാത്തിമ അവളുടെ ഫോണിൽ നോട്ട് പേഡിൽ പേരെടുത്ത് പറഞ്ഞ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ കാര(Hemachandran Karah), മിലിന്ദ് ബ്രാഹ്മി(Milind Brahme) എന്നീ വംശീയവാദികൾക്കെതിരെ നരഹത്യക്ക് കേസെടുക്കേണ്ടതുണ്ട്.
ഫാത്തിമയെ അല്ലാഹു സ്വീകരിക്കട്ടെ.അവളുടെ പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ. ഫാത്തിമയുടെ കുടുംബത്തിന് നീതി ലഭിക്കണം.അവർ തനിച്ചാവാതിരിക്കട്ടെ.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT