Latest News

പ്രതിഷേധത്തിന് പിഴ ഈടാക്കുമെന്ന സര്‍ക്കുലര്‍ പിന്‍വലിച്ച് ജെഎന്‍യു

പ്രതിഷേധത്തിന് പിഴ ഈടാക്കുമെന്ന സര്‍ക്കുലര്‍ പിന്‍വലിച്ച് ജെഎന്‍യു
X

ന്യൂഡല്‍ഹി: കാംപസിനുള്ളിലെ പ്രതിഷേധങ്ങള്‍ക്ക് 50,000 രൂപ വരെ പിഴ ചുമത്തുമെന്ന വിവാദ ഉത്തരവ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പിന്‍വലിച്ചു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കുന്നതായി വൈസ് ചാന്‍സലര്‍ ശാന്തിശ്രീ പണ്ഡിറ്റ് അറിയിച്ചു. തന്റെ അനുവാദമില്ലാതെയാണ് സര്‍വകലാശാല ചീഫ് പ്രോക്ടര്‍ ഇത്തരമൊരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും കരട് സര്‍ക്കുലര്‍ തയ്യാറാക്കിയത് അറിഞ്ഞില്ലെന്നും വിസി വ്യക്തമാക്കി.

താന്‍ ഒരു കോണ്‍ഫറന്‍സിനായി കൊല്‍ക്കത്തയിലെത്തിയ വേളയിലാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും പത്രവാര്‍ത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും വിസി കൂട്ടിച്ചേര്‍ത്തു. കാംപസില്‍ പ്രതിഷേധം നടത്തുന്ന വേളയില്‍ ശാരീരിക ആക്രമണം, അധിക്ഷേപം, വിദ്യാര്‍ഥികളോടും അധ്യാപകരോടും മോശമായി പെരുമാറുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 5,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ഈടാക്കുമെന്നാണ് അറിയിച്ചിരുന്നത്. കടുത്ത പ്രതിഷേധം നടത്തുന്ന വിദ്യാര്‍ഥികളെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കാനുള്ള നിയമവും പരിഗണിച്ചിരുന്നു. സര്‍ക്കുലറിനെതിരേ എബിവിപി അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it