Latest News

മാധ്യമപ്രവര്‍ത്തകനും ചരിത്രകാരുമായ കെ കെ അസൈനാര്‍ മാസ്റ്റര്‍ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകനും ചരിത്രകാരുമായ കെ കെ അസൈനാര്‍ മാസ്റ്റര്‍ അന്തരിച്ചു
X

പയ്യന്നൂര്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചരിത്രകാരനുമായ കെ കെ അസൈനാര്‍ മാസ്റ്റര്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. നിരവധി യാത്രാ വിവരണ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. മുസ് ലിംലീഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ അംഗമായിരുന്നിട്ടുണ്ട്.

രാമന്തളി ഗ്രാമപഞ്ചായത്ത് അംഗം, രാമന്തളി മുസ് ലിം ജമാഅത്ത് ഭാരവാഹി, സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പയ്യന്നൂര്‍ റെയിഞ്ച് സെക്രട്ടറി, പയ്യന്നൂര്‍ പ്രസ് ഫോറം പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചരിത്രം തമസ്‌കരിച്ച പോരാട്ടം, ദക്ഷിണേന്ത്യയിലെ മുസ്‌ലിം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, അഗ്ര -ഡല്‍ഹി അജ്മീര്‍, ലക്ഷദ്വീപ് മുതല്‍ അന്തമാന്‍ നിക്കോബാര്‍ ദ്വീപ് വരെ, സ്മൃതിപഥം, ചരിത്രം പൂവിട്ട മണ്‍തരികളിലൂടെ, മദ്‌റസ അധ്യാപ ഗൈഡ്, ഉലമാ ജ്ഞാനവീകരികളിലെ പാദമുദ്രകള്‍, ഏഴിമല ദേശം ചരിത്രം തുടങ്ങിയവയാണ് ഗ്രന്ഥങ്ങള്‍.

ഖബറടക്കം വൈകിട്ട് 5 മണിക്ക് രാമന്തളി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.

ഭാര്യ: ഇറയത്ത് കുഞ്ഞാമിന. മക്കള്‍: ശരീഫ, ജമാല്‍ (മലേഷ്യ), ശംസുദ്ധീന്‍ (യു.എ.ഇ), നസീമ.

മരുമക്കള്‍: അബ്ദു റഷീദ് തായിനേരി, സഫൂറ ചൂട്ടാട്, ശഫാന രാമന്തളി, കെ.കെ മുഹമ്മദ് കുഞ്ഞി(പുഞ്ചക്കാട് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്). സഹോദരങ്ങള്‍: സൈനബ, പരേതരായ അബൂബക്കര്‍, ഖദീജ, കുഞ്ഞാമിന, പാത്തുമ്മ.

Next Story

RELATED STORIES

Share it