Latest News

ആധാര്‍ പദ്ധതിക്കെതിരേ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് കെ എസ് പുട്ടസ്വാമി അന്തരിച്ചു

അദ്ദേഹത്തിന്റെ ഹരജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയുണ്ടായത്. ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കൊണ്ടായിരുന്നു ഹരജി.

ആധാര്‍ പദ്ധതിക്കെതിരേ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് കെ എസ് പുട്ടസ്വാമി അന്തരിച്ചു
X

ബെംഗളൂരു: കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ എസ് പുട്ടസ്വാമി (98) അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ പദ്ധതിക്കെതിരേ നിയമപോരാട്ടം നടത്തിയത് പുട്ടസ്വാമിയാണ്. അദ്ദേഹത്തിന്റെ ഹരജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയുണ്ടായത്. ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കൊണ്ടായിരുന്നു ഹരജി.

1926ല്‍ ബെംഗളൂരുവിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ജസ്റ്റിസ് പുട്ടസ്വാമി ജനിച്ചത്. 1977ലാണ് പുട്ടസ്വാമി കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായത്. 1986ല്‍ വിരമിച്ചു. ശേഷം ബെംഗളൂരുവിലെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വൈസ് ചെയര്‍പേഴ്സണായി സേവനമനുഷ്ഠിച്ചു.

Next Story

RELATED STORIES

Share it